വൈവിധ്യമാര്‍ന്ന ശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പഠനാവസരമൊരുക്കി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കാത്തിരിക്കയാണ് കുസാറ്റ് എന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. മറൈന്‍ എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഷിപ്പ് ബില്‍ഡിങ് ഉള്‍പ്പെടെയുള്ള ബ്രാഞ്ചുകളില്‍ ബിടെക് പഠനത്തിനും ഫോട്ടോണിക്സില്‍ പഞ്ചവത്സര എംഎസ്സി പഠനത്തിനുമൊക്കെ പ്ലസ്ടു കാര്‍ക്ക് മികച്ച അവസരമുണ്ട്.
വാഴ്സിറ്റിയുടെ റഗുലര്‍ അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളിലേക്കുള്ള (എംഫില്‍, പിഎച്ച്ഡി, ഡിപ്ലോമ ഒഴികെ) കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ കോമണ്‍ അഡ്മിഷന് ടെസ്റ്റ് (കുസാറ്റ്-കാറ്റ് 2019)ഏപ്രില്‍ 6, 7 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. സംസ്ഥാന ജില്ലാ ആസ്ഥാനങ്ങള്‍ക്ക് പുറമെ ചെന്നൈ, ബെംഗളൂരു, മുംബൈ, ദല്‍ഹി എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍പ്പെടും ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 30 മുതല്‍ ഫെബ്രുവരി 21 വരെ നടത്താം. അഡ്മിഷന് പോര്‍ട്ടല്‍ https://admissions.cusat.ac.in ജനുവരി 30 ന് സജ്ജമാവും. വിശദവിവരങ്ങളടങ്ങിയ കുസാറ്റ്-കാറ്റ് 2019 പ്രോസ്പെക്ടസ് വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെട്ട വാഴ്സിറ്റിയുടെ മെയിന്‍ കാമ്പസ് കളമശ്ശേരിയിലാണ്. കുട്ടനാട് എന്‍ജിനീയറിങ് കോളജ് കാമ്പസും വാഴ്സിറ്റിയുടെ കീഴിലുണ്ട്.
കോഴ്സുകളും യോഗ്യതകളും: ബിടെക് (നാലുവര്‍ഷം ഫുള്‍ടൈം) കോഴ്സ്-കളമശ്ശേരി മെയിന്‍ കാമ്പസില്‍ ലഭ്യമായ ബ്രാഞ്ചുകള്‍-സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആന്റ് ഫയര്‍ എന്‍ജിനീയറിങ്.
കുട്ടനാട് പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജില്‍ ബിടെക് കോഴ്സില്‍ ലഭ്യമായ ബ്രാഞ്ചുകള്‍-സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയിറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്.
യോഗ്യത: പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഐഛിക വിഷയങ്ങള്‍ക്ക് ഓരോന്നിനും 50% മാര്‍ക്കില്‍ കുറയാതെയും ഈ വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം.
മെയിന്‍ കാമ്പസിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് മറൈന്‍ എന്‍ജിനീയിറങ് കോഴ്സുണ്ട്. 80 സീറ്റുകള്‍ ലഭ്യമാണ്. യോഗ്യത- പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ശരാശരി 60% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സിന് 50% കുറയാതെയും നേടി വിജയിച്ചിരിക്കണം. പത്ത് അല്ലെങ്കില്‍ പന്ത്രണ്ട് ക്ലാസ്സ് പരീക്ഷയ്ക്ക് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. പ്രായം 25 വയസ്സ് കവിയരുത്.
മെയിന്‍ കാമ്പസിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയില്‍ ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഷിപ്പ് ബില്‍ഡിങ് കോഴ്സില്‍ 43 സീറ്റുകളുണ്ട്. യോഗ്യത-പ്ലസ്ടു/തത്തുല്യ പരീക്ഷ ഫസ്റ്റ് ക്ലാസ്സില്‍ (60% മാര്‍ക്ക്) വിജയിച്ചിരിക്കണം. മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും ഉണ്ടാകണം.
ഡിപ്പാര്‍ട്ടുമെന്റ് ഒഫ് പോളിമര്‍ സയന്‍സ് & റബ്ബര്‍ ടെക്നോളജി നടത്തുന്ന ബിടെക് പോളിമെര്‍ സയന്‍സ് ആന്റ് എന്‍ജനീയറിങ്ങില്‍ 20 സീറ്റുകളുണ്ട്. യോഗ്യത-പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം.
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍സ്ട്രുമെന്റേഷന്‍ നടത്തുന്ന ബിടെക് ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി കോഴ്സില്‍ 28 സീറ്റുകളുണ്ട്. യോഗ്യത-പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 60% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സിന് 55% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം.
എസ്ഇബിസി കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5% മാര്‍ക്കിളവ് ലഭിക്കും. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. മേല്‍പ്പറഞ്ഞ എല്ലാ ബിടെക് പ്രോഗ്രാമുകളിലേക്കും ‘കുസാറ്റ്-കാറ്റ് 2019’ റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്. ലാറ്ററല്‍ എന്ട്ടി ബിടെക് കോഴ്സുകള്‍ക്ക് പ്രത്യേക ടെസ്റ്റ് നടത്തും.
വൊക്കേഷണല്‍ കോഴ്സുകള്‍: ബി-വോക്-ബിസിനസ് പ്രോസസ് ആന്റ് ഡാറ്റാ അനലിറ്റിക്സ്-30 സീറ്റുകള്‍. യോഗ്യത-മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു ഐഛിക വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ 75% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
ഇന്റഗ്രേറ്റഡ് എംഎസ്സി: അഞ്ചുവര്‍ഷത്തെ ഈ കോഴ്സില്‍ ഫോട്ടോണിക്സ് പഠിക്കാം. 20 സീറ്റുകള്‍. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി എന്നിവയിലും അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുണ്ട്. 60 സീറ്റുകള്‍. യോഗ്യത-എംഎസി ഫോട്ടോണിക്സിന്് പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാതെയും വിജയിച്ചിരിക്കണം.
മറ്റ് ശാസ്ത്ര വിഷയങ്ങളിലെ എംഎസ്സി ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് ഉള്‍പ്പെടെയുള്ള ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ 75% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
നിയമപഠനം: ബിബിഎ-എല്‍എല്‍ബി, ബികോം-എല്‍എല്‍ബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകള്‍. 30 സീറ്റുകള്‍ വീതം യോഗ്യത-പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്ക് 60% മാര്‍ക്കില്‍ കുറയാതെയും ഹ്യുമാനിറ്റീസ്/കൊമേഴ്സ് ഗ്രൂപ്പുകാര്‍ക്ക് 55% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം.
എല്‍എല്‍എം-ഒരു വര്‍ഷം, യോഗ്യത: 55% മാര്‍ക്കില്‍ കുറയാത്ത അംഗീകൃത നിയമ ബിരുദം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: റഗുലര്‍ മാസ്റ്റേഴ്സ് (എംസിഎ) പ്രോഗ്രാമുകള്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കളമശ്ശേരിയിലും കുട്ടനാട് എന്‍ജിനീയറിങ് കോളേജിലുമുണ്ട്. കോസ്റ്റ് ഷെയറിങ് സീറ്റുകളും ലഭ്യമാണ്. യോഗ്യത- മാത്തമാറ്റിക്സ് ഒരു വിഷയമായി 55% മാര്‍ക്കില്‍ കുറയാത്ത ശാസ്ത്ര ബിരുദം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എന്‍ജിനീയിറങ് ടെക്നോളജി വിഷയങ്ങളില്‍ മൊത്തം 55% മാര്‍ക്കില്‍ കുറയാത്ത ബിരുദം.
എംഎ, എംഎസ്സി (രണ്ട് വര്‍ഷം): അപ്ലൈഡ് ഇക്കണോമിക്സ്, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ വിഷയങ്ങളില്‍ എംഎ കോഴ്സുമുണ്ട്. എംഎസി കോഴ്സില്‍ മാത്തമാറ്റിക്സ്, കെമിസ്ട്രി,സ്റ്റാറ്റിറ്റിക്സ് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഹൈഡ്രോ കെമിസ്ട്രി, ഓഷ്യാനോഗ്രാഫി, മെറ്റിയോറോളജി, മറൈന്‍ ജിയോളജി, മറൈന്‍ ജിയോ ഫിസിക്സ്, എന്‍വയോണ്‍മെന്റല്‍ ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, മറൈന്‍ ബയോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്; മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ്; എം-.വോക്-മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്റ്, ടെക്നോളജി ആന്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് എന്നിവ പഠിക്കാം.
എംടെക്: വിവിധ എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്പാര്‍ട്ടുമെന്റുകളിലായി 21 ഫുള്‍ടൈം എംടെക് പ്രോഗ്രാമുകള്‍ വാഴ്സിറ്റിയിലുണ്ട്. ഗേറ്റ് സ്കോര്‍ അല്ലെങ്കില്‍ ഡിപ്പാര്‍ട്ടുമെന്റല്‍ അഡ്മിഷന് ടെസ്റ്റിലൂടെയാണ് സെലക്ഷന്. രജിസ്ട്രേഷന് മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 21 വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. കൂടുതല്‍ കോഴ്സുകളും പ്രവേശന രീതികളും പ്രോസ്പെക്ടസിലും വെബ്സൈറ്റിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: