Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഡ്‌ലെയ്ഡില്‍ വസന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 10:18 pm IST
in Sports

അഡ്‌ലെയ്ഡ്: കീറിപ്പറിഞ്ഞ മധ്യനിരയെ തുന്നിക്കെട്ടി വിരാട് കോഹ്‌ലിയും സംഘവും അഡ്‌ലെയ്ഡില്‍ പോരിനിറങ്ങിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം. ടെസ്റ്റ് ക്രിക്കറ്റിലെ സമ്മോഹന നേട്ടത്തിന് തുടക്കം നല്‍കിയ അഡ്‌ലെയ്ഡ് ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ജീവശ്വാസം പകര്‍ന്നു. രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് കീഴടക്കി മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പം (1-1). സ്‌കോര്‍: ഓസ്‌ട്രേലിയ – 298/9 (50), ഇന്ത്യ – 299/4 (49.2). 

ഏകദിന ക്രിക്കറ്റിലെ 39ാം സെഞ്ചുറി കുറിച്ച് മുന്നില്‍ നിന്ന് നയിച്ച വിരാട് കോഹ്‌ലിയും (104), ഫിനിഷറെന്ന തന്റെ കീര്‍ത്തി തീരെ മങ്ങിയിട്ടില്ലെന്ന് എം.എസ്. ധോണിയും (55 നോട്ടൗട്ട്) തെളിയിച്ചപ്പോള്‍ അഡ്‌ലെയ്ഡ് ഓവലില്‍ ഉയര്‍ന്നത് ത്രിവര്‍ണം. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയപ്പോള്‍, മധ്യനിരയില്‍ അമ്പാട്ടി റായുഡുവും, സമീപകാലത്ത് മികച്ച ഫിനിഷറെന്ന പേര് സ്വന്തമാക്കിയ ദിനേശ് കാര്‍ത്തിക്കും തങ്ങളുടെ റോള്‍ ഭംഗിയാക്കി. ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിച്ച ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി (131) പാഴായി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കം പാളി. നായകന്‍ ആരോണ്‍ ഫിഞ്ച് ആറു റണ്‍സിനും അലക്‌സ് കാരി 18 റണ്‍സിനും പുറത്ത്. എന്നാല്‍, ഷോണ്‍ മാര്‍ഷിന്റെ കരുത്തിലാണ് ഓസീസ് പിടിച്ചുകയറിയത്. 123 പന്തില്‍ നിന്ന് 11 ഫോറുകളുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെയാണ് മാര്‍ഷ് 131 റണ്‍സടിച്ചത്. ഓള്‍റൗണ്ടര്‍മാരായ ഗ്ലന്‍ മാക്‌സ്‌വെലും, മാര്‍കസ് സ്റ്റോയ്‌നിസും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ഓസീസ് സ്‌കോര്‍ മുന്നൂറിനടുത്തെത്തി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മുഹമ്മദ് ഷമിക്ക് മൂന്നു വിക്കറ്റ്.  

മറുപടി തുടങ്ങിയ ഇന്ത്യയ്‌ക്ക് രോഹിതും (42), ശിഖര്‍ ധവാനും (32) കരുതലോടെ തുടങ്ങി. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. രണ്ട് വീതം ഫോറും സിക്‌സും നേടി അര്‍ധശതകത്തിലേക്ക് കുതിച്ച രോഹിതിനെ സ്റ്റോയ്‌നിസ് ഹാന്‍ഡ്‌സ്‌കോമ്പിന്റെ കൈയിലെത്തിച്ചു. പിന്നീട് വിരാട് കളിയേറ്റെടുക്കുകയായിരുന്നു.  അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയാണ് വിരാട് മൂന്നക്കം തികച്ചത്. മെല്ലെപ്പോക്കിന് വലിയ വിമര്‍ശനമേറ്റു വാങ്ങിയ ധോണിയുടെ മറുപടിയായിരുന്നു പിന്നീട് കണ്ടത്. വിരാടിന്റെ വീഴ്ചയ്‌ക്കു ശേഷം മത്സരം ഇന്ത്യയില്‍ നിന്ന് അകന്നെന്നു തോന്നിച്ചിടത്തു നിന്ന് ധോണി, കാര്‍ത്തിക്കിനൊപ്പം (25 നോട്ടൗട്ട്) ചേര്‍ന്ന് മത്സരം തിരിച്ചുകൊണ്ടു വന്നു. വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. 18ന് മെല്‍ബണിലാണ് പരമ്പരയിലെ അവസാന ഏകദിനം.  

സ്‌കോര്‍ബോര്‍ഡ് ഓസ്‌ട്രേലിയ

അലക്‌സ് കാരി സി ധവാന്‍ ബി ഷമി 18, ആരോണ്‍ ഫിഞ്ച് ബി ഭുവനേശ്വര്‍ 6, ഉസ്മാന്‍ ഖവാജ റണ്ണൗട്ട് (ജഡേജ) 21, ഷോണ്‍ മാര്‍ഷ് സി ജഡേജ ബി ഭുവനേശ്വര്‍ 131, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് സ്റ്റംപ്ഡ് ധോണി ബി ജഡേജ 20, മാര്‍കസ് സ്റ്റോയ്‌നിസ് സി ധോണി ബി ഷമി 29, ഗ്ലെന്‍ മാക്‌സ്‌വെല്‍ സി കാര്‍ത്തിക് ബി ഭുവനേശ്വര്‍ 48, ജൈ റിച്ചാര്‍ഡ്‌സണ്‍ സി ധവാന്‍ ബി ഷമി 2, നഥാന്‍ ലിയോണ്‍ നോട്ടൗട്ട് 12, പീറ്റര്‍ സിഡില്‍ സി വിരാട് ബി ഭുവനേശ്വര്‍ 0, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 10, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 298.

വിക്കറ്റ് വീഴ്ച: 1-20, 2-26, 3-82, 4-134, 5-189, 6-283, 7-283, 8-286, 9-286.

ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-45-4, മുഹമ്മദ് ഷമി 10-0-58-3, മുഹമ്മദ് സിറാജ് 10-0-76-0, കുല്‍ദീപ് യാദവ് 10-0-66-0, രവീന്ദ്ര ജഡേജ 10-1-49-1.

ഇന്ത്യ

രോഹിത് ശര്‍മ സി ഹാന്‍ഡ്‌സ്‌കോമ്പ് ബി സ്റ്റോയ്‌നിസ് 43, ശിഖര്‍ ധവാന്‍ സി ഖവാജ ബി ബെഹ്‌റെന്‍ഡോര്‍ഫ് 32, വിരാട് കോഹ്‌ലി സി മാക്‌സ്‌വെല്‍ ബി റിച്ചാര്‍ഡ്‌സണ്‍ 104, അമ്പാട്ടി റായുഡു സി സ്റ്റോയ്‌നിസ് ബി മാക്‌സ്‌വെല്‍ 24, എം.എസ്. ധോണി നോട്ടൗട്ട് 55, ദിനേശ് കാര്‍ത്തിക് നോട്ടൗട്ട് 25, എക്‌സ്ട്രാസ് 16, ആകെ 49.2 ഓവറില്‍ നാല് വിക്കറ്റിന് 299.

വിക്കറ്റ് വീഴ്ച: 1-47, 2-101, 3-160, 4-242.

ബൗളിങ്: ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് 8.2-1-52-1, ജൈ റിച്ചാര്‍ഡ്‌സണ്‍ 10-0-59-0, പീറ്റര്‍ സിഡില്‍ 8-0-58-0, നഥാന്‍ ലിയോണ്‍ 10-0-59-0, മാര്‍ക്കസ് സ്റ്റോയ്‌നിസ് 9-0-46-1, ഗ്ലെന്‍ മാക്‌സ്‌വെല്‍ 4-0-16-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.