Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കേസില്‍ കുടുക്കി ഭക്തജനവേട്ട; തൃശൂരില്‍ അറസ്റ്റിലായത് രണ്ടായിരത്തിലേറെപ്പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2019, 01:15 am IST
in Kerala

തൃശൂര്‍: ശബരിമല കര്‍മസമിതി-ബിജെപി പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു. കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് തൃശൂരില്‍ ഇതുവരെ അറസ്റ്റിലായത് രണ്ടായിരത്തിലേറെപ്പേര്‍. 56 കള്ളക്കേസുകളാണ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കെട്ടിച്ചമച്ചിട്ടുള്ളത്.  ബിജെപിയുടേയും കര്‍മ്മസമിതിയുടേയും ജില്ലാനേതാക്കളേയും  സംസ്ഥാന നേതാക്കളേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഗുരുവായൂരില്‍ പോലീസ് വാഹനം തല്ലിപ്പൊളിച്ചു എന്ന് ആരോപിച്ചാണ് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിതയടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തത്. ചേര്‍പ്പ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത 22 പേരും ഹര്‍ത്താല്‍ പ്രകടനത്തില്‍ പോലും പങ്കെടുക്കാത്തവരാണ്. മാള സ്റ്റേഷനില്‍ കള്ളക്കേസില്‍ കുടുക്കി എട്ട് പേരെയാണ് റിമാന്‍ഡ് ചെയ്തത്. കൈപ്പമംഗലത്ത് ബസിന്റെ ചില്ല് തകര്‍ത്തു എന്ന് ആരോപിച്ച് 11 പേരെ റിമാന്‍ഡ് ചെയ്ത കേസ് പൂര്‍ണമായും വ്യാജമാണ്. 

ഹര്‍ത്താല്‍ ദിവസം പ്രകടനം നടത്തുന്നതിനിടെ വന്ന ബസ് തടഞ്ഞ് ഇനി ഓടരുത് എന്ന് പറയുക മാത്രമാണ് ചെയ്തത്. രാവിലെ എട്ട് മണിക്ക് നടന്ന സംഭവത്തിന് ശേഷം പോയ ബസ് 11 മണിയോടെ പിന്‍ഗ്ലാസ് പൊട്ടിച്ച നിലയില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിട്ടും പോലീസ് ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകരില്‍ കുറ്റം ചുമത്തുകയായിരുന്നു. 

ചാലക്കുടിയില്‍ വാഹനം ആക്രമിച്ചു എന്നാരോപിച്ച് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് അടക്കം 15 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അഭിഭാഷക ദമ്പതികളെ കൈയേറ്റം ചെയ്യുകയും കാര്‍ തകര്‍ക്കുകയും ചെയ്തതായാണ് കേസ്. എന്നാല്‍ വാഹനം തടഞ്ഞു നിര്‍ത്തി ഹര്‍ത്താലിനോട് സഹകരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇതില്‍ ഒന്‍പത് പേരെ ഇതുവരെ റിമാന്‍ഡ്് ചെയ്തു. കാട്ടൂരില്‍ രണ്ട് കേസുകളിലായി 112 പേര്‍ക്കെതിരെ കേസെടുക്കുകയും 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. പ്രകടനം നടത്തി എന്നതല്ലാതെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.  

ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളോട് സംസാരിക്കുന്നതിനിടയ്‌ക്ക് തട്ടിക്കയറിയ യാത്രക്കാരനുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് ഒരാളെ റിമാന്‍ഡ് ചെയ്തത്. തന്നെയും ഭാര്യയേയും ആക്രമിച്ചു എന്നാണ് യാത്രക്കാരന്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തിന് പോലീസ് ദൃക്‌സാക്ഷിയായിരുന്നുവെന്നും കൈയേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കര്‍മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. വള്ളത്തോല്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രകടനം നയിച്ച യുവമോര്‍ച്ച നേതാവടക്കം രണ്ട് പേരെയാണ് റിമാന്‍ഡ് ചെയ്തത്. കുന്നംകുളത്ത് പ്രകടനം നടത്തിയതിന് പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് ക്രമസമാധാനപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. 

ഒരു സംഘടന ആഹ്വാനം ചെയ്ത് നടത്തുന്ന പ്രതിഷേധത്തിനെതിരെ സംഘടിതമായി ആക്രമണം നടത്തിയ മറ്റു രാഷ്‌ട്രീയ പാര്‍ട്ടിക്കും സംഘടനകള്‍ക്കുമെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല. സിപിഎം പ്രാദേശിക നേതൃത്വം എഴുതിക്കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് പലരേയും കള്ളകേസില്‍ കുടുക്കുന്നതെന്ന് കര്‍മസമിതി, ബിജെപി നേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.