കൊച്ചി : സീറോ മലബാര്‍ സഭയില്‍ അല്‍മായരെ ഉള്‍പ്പെടുത്തി പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ സിനഡ് തീരുമാനിച്ചു. പരാതികള്‍ ലഭിച്ചാല്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുന്നതിനാണ് സമിതി രൂപീകരിക്കുന്നതെന്ന് സിനഡ് അറിയിച്ചു.
സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലുമുള്ളവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും സിനഡ് സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഒരോ രൂപതയിലും സേഫ് എന്‍വയോണ്‍മെന്റ് പോളിസിയും നടപ്പിലാക്കും. സഭയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സേഫ് എന്‍വയോണ്‍മെന്റ് പോളിസി ലക്ഷ്യയം വെയ്‌ക്കുന്നത്.
















