ന്യൂദല്‍ഹി: കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കുന്നതിന് ജിഎസ്‌ടി കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാവുന്നതാണ്.
ദേശീയ തലത്തില്‍ സെസ് പിരിക്കുവാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിക്കളഞ്ഞിരുന്നു. ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉണ്ടായി. ജിഎസ്ടി രജിസ്‌ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർത്തി. ഇതിനൊപ്പം സേവന മേഖലയേയും കോംപോസിഷൻ സ്കീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലാവും പുതിയ തീരുമാനം നടപ്പിലാവുക.
കോംപോസിഷൻ സ്കീമിൽ ഉൾപ്പെടുത്താവുന്ന വ്യവസായങ്ങളുടെ പരിധിയും ഉയർത്തിയിട്ടുണ്ട്. നേരത്തെ ഒരു കോടി വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് കോംപോസിഷൻ സ്കീം ഉപയോഗിക്കാൻ കഴിയുക. ഇത്ഇത് 1.5 കോടിയായാണ് വർധിപ്പിച്ചിരിക്കുന്നത്.
















