Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതിലിന്റെ ലക്ഷ്യം മറനീക്കുന്നു; ‘ഇസ്ലാമിലേക്ക് മതം മാറുക’ നവോത്ഥാന ബദലെന്ന് കെഇഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 11:33 am IST
in Kerala

ആലപ്പുഴ: ‘ഇസ്ലാമിലേക്ക് മതം മാറുക’ അതായിരുന്നു ‘നവോത്ഥാനം’ മുന്നോട്ട് വച്ചൊരു ‘ബദല്‍’ എന്നത് നാം സൗകര്യപൂര്‍വ്വം മറന്നു കളഞ്ഞിരിക്കുന്നു. സിപിഎം സൈദ്ധാന്തികനെന്ന് കൊട്ടിഘോഷിക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രമുഖ ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലെ വരികളാണിത്. 

 നവോത്ഥാനത്തിനെന്ന പേരില്‍ സിപിഎമ്മും സര്‍ക്കാരും കൊട്ടിഘോഷിച്ച് വനിതാമതില്‍ നടത്തിയ ദിവസം തന്നെയാണ് ഈ ലേഖനം വെളിച്ചം കണ്ടതെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷം നവോത്ഥാനമെന്ന പേരില്‍ സ്ത്രീകളെയും എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളെയും ആട്ടിത്തെളിച്ച് കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ് കെഇഎന്‍ നല്‍കുന്നത്. എക്കാലവും മതപരിവര്‍ത്തന ശക്തികളെ എതിര്‍ത്ത ശ്രീനാരായണഗുരുദേവനെ പോലും തെറ്റായി ചിത്രീകരിച്ച് ഇസ്ലാമികവല്‍ക്കരണത്തെ മഹത്വവല്‍ക്കരിക്കാനും കെഇഎന്‍ ലേഖനത്തില്‍ ശ്രമിക്കുന്നു.

 ‘ഒരു മതത്തിനുള്ളില്‍ ശ്വാസം മുട്ടുന്ന വ്യക്തി ഉടനെ തന്നെ ആ മതം വിട്ടു പുറത്ത് വരണമെന്നും അല്ലാത്തപക്ഷം അത് ആ വ്യക്തിക്കും മതത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമാണ് ഗുരുദേവന്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുമായുള്ള സംവാദത്തിനിടെ മറ്റു മതങ്ങളിലും മോക്ഷമാര്‍ഗം ലഭ്യമാണ് എന്ന് ഗുരുദേവന്‍ പറഞ്ഞിരുന്നു.’ തന്റെ വാദത്തിന് ബലം നല്‍കാന്‍ കെഇഎന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ മതത്തിന്റെയും ലക്ഷ്യം മോക്ഷമാണെന്നും അതിനാല്‍ തന്നെ ഒരു മതവും മറ്റൊരു മതത്തേക്കാള്‍ കേമമല്ലെന്നും ഗുരുദേവന്‍ പറഞ്ഞത് മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ക്കുന്നതിനായിരുന്നു എന്നത് മറച്ചുവച്ചാണ് കെഇഎന്‍ തന്റെ വാദത്തിന് ബലം ലഭിക്കാന്‍ ഗുരുവിനെ പോലും ദുരുപയോഗം ചെയ്യുന്നത്.

 ‘മതങ്ങള്‍ അല്ല, സവര്‍ണ ജാതീയതയുടെ പ്രത്യയശാസ്ത്രമാണ് മതപരിവര്‍ത്തനത്തെ ഭയപ്പെടുന്നത്.’ കെഇഎന്‍ പറയുന്നു. ഹിന്ദുക്കളില്‍ അവര്‍ണ, സവര്‍ണ വിഭാഗീയത ആളിക്കത്തിച്ച് കേവലം വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുക എന്നതില്‍ കവിഞ്ഞ്  അവര്‍ണരെ ഇസ്ലാമിലേക്ക് മതംമാറ്റുക എന്ന അപകടകരമായ ലക്ഷ്യം ഇടതുപക്ഷത്തെ ഒരു വിഭാഗത്തിനെങ്കിലും ഉണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് ലേഖനം മറനീക്കുന്നു. സവര്‍ണ ജാതീയതയ്‌ക്കെതിരെ പോരാടാനുള്ള യഥാര്‍ത്ഥ മാര്‍ഗം ഹിന്ദുത്വം ഉപേക്ഷിച്ചു ഇസ്ലാമിലേക്ക് മതം മാറുകയാണെന്ന് കെഇഎന്‍ പരോക്ഷമായി പറയുന്നു. 

 നേരത്തെ സ്വത്വവാദമുയര്‍ത്തി സിപിഎമ്മില്‍ കെഇഎന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മത ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന രാഷ്ടീയ പ്രയോഗമായിരുന്നു സ്വത്വവാദം. സിപിഎമ്മിലെ ഒരു വിഭാഗം ഈ വാദത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും പാര്‍ട്ടി പരസ്യമായി ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. മാറിയ സാഹചര്യത്തില്‍ നവോത്ഥാനത്തിന്റെ മറവില്‍ സ്വത്വവാദ രാഷ്‌ട്രീയമാണ് സിപിഎം ഇപ്പോള്‍ പയറ്റുന്നത് എന്ന് വ്യക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.