Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്മ്യൂണിസത്തില്‍ സ്ത്രീകള്‍ക്കും ദേശസാല്‍ക്കരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:09 am IST
inKerala

മാവോ സെ തൂങ്ങിന്റെ ഭരണകാലത്തെ കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഗ്രാമങ്ങളിലെ പുരുഷന്മാര്‍ പലപ്പോഴും വിദൂര ദേശങ്ങളില്‍ മാസങ്ങള്‍ നീളുന്ന പ്രോജക്ടുകളില്‍ പണിയെടുക്കകയായിരുന്നു പതിവ്. കുടുംബം എന്ന സാമൂഹ്യ സുരക്ഷാ സംവിധാനം പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞിരുന്നു. കുട്ടികളെ അമ്മമാരില്‍ നിന്ന് അകറ്റി. ഭരണകൂടം അവരുടെ സംരക്ഷണം ഏറ്റെടുത്തു. സ്ത്രീകളെ ഭര്‍ത്താക്കന്മാരില്‍ നിന്ന് വേര്‍പ്പെടുത്തി. പ്രായം കൂടിയവര്‍ ബന്ധുക്കളുമായി ബന്ധമില്ലാതെ വൃദ്ധസദനങ്ങളിലാക്കപ്പെട്ടു. ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ക്കു വഴങ്ങി കൊടുക്കാതെ നിവര്‍ത്തിയില്ല. 

വികസന കാര്യങ്ങളില്‍ ബ്രിട്ടനോടൊപ്പം എത്താനുള്ള തിരക്കിലായിരുന്നു മാവോ. അമേരിക്കയോടൊപ്പം എത്താനുള്ള ജോലി സഹോദര കമ്മ്യൂണിസ്റ്റ് രാഷ്‌ട്രമായ സോവിയറ്റ് യൂണിയന്‍ ഏറ്റെടുത്തിരുന്നു. ജനങ്ങളുടെ ദുരിതങ്ങള്‍ക്കു, രാഷ്‌ട്രത്തിന്റെ വലിയ ലക്ഷ്യങ്ങള്‍ക്കു മുന്നില്‍ പ്രാധാന്യമില്ലാതെ പോയി.   

നേതാക്കന്മാരുടെ ലൈംഗിക വൈകൃതങ്ങള്‍ക്കും  സ്ത്രീകള്‍ ഇരയാവേണ്ടി വന്നിരുന്നു. സ്ത്രീകളെ നഗ്നനരാക്കി പണിയെടുപ്പിക്കുകയായിരുന്നു ഒരു രീതി. വൂഗാങ് കൗണ്ടിയില്‍ ഒരു ഫാക്ടറിയിലെ മുന്നൂറോളം സ്ത്രീകളെ, നേരംപോക്കിനു വേണ്ടി പൂര്‍ണ നഗ്നരാക്കി പണിയെടുപ്പിച്ച കഥയുണ്ട്. അതും സ്ത്രീകളുടെ വിമോചനത്തിനും ഫ്യൂഡല്‍ വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനും വേണ്ടി ആയിരുന്നു എന്നാണ്. സ്ത്രീ വിമോചനത്തിനു വേണ്ടി  പുരുഷന്മാര്‍ ഇത്രയധികം കഷ്ടപ്പെട്ട പാര്‍ട്ടി  വേറെ കാണുമോ? 

മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീ ശരീരം സ്വകാര്യ സ്വത്താകുന്നു എന്നായിരുന്നു കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ കണ്ടെത്തല്‍. അവര്‍ ആ ശരീരത്തെ പൊതുസ്വത്ത് അഥവാ പാര്‍ട്ടിയുടെ സ്വത്ത് ആക്കി. കമ്മ്യൂണിസം സ്ത്രീശരീരത്തെ ദേശസാല്‍കരിച്ചു എന്ന് ചില നിരീക്ഷകര്‍ പറഞ്ഞതോര്‍ക്കുക. മാര്‍ക്‌സിസത്തില്‍ ഇതിനൊക്കെ ന്യായീകരണമുണ്ടെന്നതാണ് രസകരം. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കാഴ്ചപ്പാടിലെ മാതൃകാ കമ്മ്യൂണിസത്തില്‍ കുടുംബം എന്നത് അനാവശ്യമായ മുതലാളിത്ത സങ്കല്‍പമാണ്. കമ്മ്യൂണിസത്തില്‍ അതിന്റെ ആവശ്യമില്ല. സ്ത്രീ ആരുടേയും സ്വകാര്യ സ്വത്തല്ലാത്തതുകൊണ്ട് അവള്‍ക്ക് ആരുമായും ബന്ധപ്പെടാം. കുടുംബം ഇല്ലാത്തതുകൊണ്ട് വിവാഹത്തിന്റെ ആവശ്യമില്ല. ജനിക്കുന്ന എല്ലാ കുട്ടികളെയും ഭരണകൂടം സംരക്ഷിക്കുന്നത് കൊണ്ട്, അച്ഛനില്ലാത്ത കുട്ടികളുണ്ടാവുമെന്നു കരുതി സ്ത്രീകള്‍ പേടിക്കേണ്ട കാര്യമില്ല. അതുകൊണ്ട് സഖാക്കള്‍ പലപല സ്ത്രീകളുമായി ബന്ധപ്പെടുന്നത് മാര്‍ക്‌സിയന്‍ സിദ്ധാന്തമനുസരിച്ച് തത്വവിരുദ്ധമോ, അധാര്‍മികമോ നിയമവിരുദ്ധമോ അല്ല. ഇന്ത്യയെപ്പോലുള്ള ബൂര്‍ഷ്വാജനാധിപത്യ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇതിനൊക്കെ തടസ്സം നില്‍ക്കുന്നു എന്ന് മാത്രം.

 രാജ്യത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാക്കിയാല്‍ ബാക്കി പകുതിക്ക് സുഭിക്ഷമായി കഴിയാം എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതനുസരിച്ച് പല വിഭാഗങ്ങളെയും ഇല്ലാതാക്കുകയും ചെയ്ത മഹാനാണ് ചെയര്‍മാന്‍ മാവോ. ആ നയങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ആരാധ്യ പുരുഷനായ മാവോയുടെ കാലത്ത് ഇതിനു പുറമെ ലക്ഷക്കണക്കിന് സ്ത്രീകളെ അടിമവേല ചെയ്യിച്ചും ചികിത്സ നല്‍കാതെയും അവരുടെ  ഗര്‍ഭപാത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അതും ജനസംഖ്യാനിയന്ത്രണമാണല്ലോ. ഈ കഥകളോന്നും  അധികമാരും കേട്ടിട്ടുണ്ടാവില്ല. 

ഈ കമ്മ്യൂണിസ്റ്റുകളാണ് ഇപ്പോള്‍ കേരളത്തില്‍ ആര്‍ത്തവോല്‍സവങ്ങള്‍ നടത്തുന്നത്. അവരാണ്, നവോത്ഥാനം, ബ്രാഹ്മണ്യത്തിന്റെ ജീര്‍ണത, ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ എന്നൊക്കെ പറഞ്ഞു മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരാണ് ഒരു സ്ത്രീയോട് പോലും അഭിപ്രായം ചോദിക്കാതെ വനിതാ മതില്‍ നിര്‍മ്മിക്കാന്‍ സ്ത്രീകള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നത്. അനുസരിച്ചില്ലെങ്കില്‍ ചൈനയിലെപ്പോലെ പ്രതികാര നടപടികള്‍ ഉണ്ടായേക്കാം.  

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിക്കാന്‍ അവസരം ലഭിക്കാതിരുന്നതുകൊണ്ട് അവിടേക്ക് തിരിച്ചുപോയി ആ കാലത്തെ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി വര്‍ത്തമാന കാല സമൂഹത്തില്‍ ഛിദ്രങ്ങളുണ്ടാക്കുകയാണല്ലോ കേരളത്തിലെ ബുദ്ധിജീവി സഖാക്കളുടെ ഇപ്പോഴത്തെ ജോലി. ‘ശവം മാന്തി പുറത്തെടുക്കുന്ന കുറുനരികള്‍’ എന്നോരു നിരീക്ഷകന്‍ വിശേഷിപ്പിച്ചതു  പോലെ. ഇതുപോലെ ആരെങ്കിലും വിവിധ വിവിധ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നടന്നിട്ടുള്ള, ഇപ്പോഴും നടക്കുന്ന, സ്ത്രീപീഡനങ്ങുടെ ലിസ്റ്റ് സമാഹരിച്ച് അടുക്കിവെച്ചാല്‍ അതിന്റെ മുകളില്‍ കയറി ചന്ദ്രനിലോ ചൊവ്വയിലോ സൂര്യനിലോ വരെ എത്താന്‍ കഴിയും.  

പിന്‍കുറിപ്പ്:  ഈ ലേഖനത്തിലെ വിവരങ്ങള്‍, മുഖ്യമായും ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളെ അടിസ്ഥാനമാക്കി എൃമിസ ഉശസീേേലൃ രചിച്ച Frank Dikotter cNn¨  ‘Mao’s Great Famine’   എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളവയാണ്. മാവോ ഭരണത്തിലെ അഞ്ചു വര്‍ഷക്കാലത്തെ അതിക്രമങ്ങള്‍ മാത്രമാണ്(1,95,862) ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കുട്ടികള്‍, വൃദ്ധന്മാര്‍ തുടങ്ങി ആ കാലത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയായിട്ടുള്ള സകലരെപ്പറ്റിയും  ഈ ഗ്രന്ഥത്തിലുണ്ട്. ഈ പുസ്തകം നമ്മുടെ കുട്ടികളും ചെറുപ്പക്കാരും  വായിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വായിച്ചാല്‍  അവര്‍ കമ്മ്യൂണിസ്റ്റുകാരെ ഓടിച്ചിട്ടു തല്ലി ‘പഞ്ഞിക്കിടാന്‍’ സാധ്യതയുണ്ട്. നമ്മുടെ കുട്ടികളുടെ ഭാവി ഇരുമ്പഴികള്‍ക്കുള്ളിലാകാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ?

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.