Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുക്കിക്കൊന്നു, ഇനി ഞെക്കിക്കൊല്ലല്ലേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 01:32 am IST
in Vicharam

സംസ്ഥാന വൈദ്യുതിബോര്‍ഡ് നിരക്കു വര്‍ദ്ധനയ്‌ക്ക് വേണ്ടി താരിഫ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നു കേട്ടു. നാലു വര്‍ഷത്തേയ്‌ക്കായി വേണം പുതിയ നിരക്കു  നിശ്ചയിക്കാന്‍ എന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രെ. പ്രളയം മൂലം വന്ന നഷ്ടം, മുഖ്യമന്ത്രിക്ക് ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തത്, പ്രസാരണനഷ്ടം, കിട്ടാക്കടം, കെടുകാര്യസ്ഥത തുടങ്ങി 1000 കോടിയിലധികം രൂപയുടെ നഷ്ടം. ജീവനക്കാര്‍ ടര്‍ബൈന്‍ നശിപ്പിച്ച് ചെയ്ത സമരത്തിന്റെ നഷ്ടം വരെ ഇതില്‍ പെടും. അതിനാല്‍ 1100 കോടി രൂപ ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞ് നല്‍കണമെന്നും അല്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്നും സൂചിപ്പിച്ചുകൊണ്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

പ്രതിദിനം കേരളത്തിന് വേണ്ടത് ഏഴു കോടി യൂണിറ്റ് വൈദ്യുതിയാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് ഒന്നര കോടി യൂണിറ്റ് മാത്രം. ആറു കോടി യൂണിറ്റ് 3.58 രൂപയ്‌ക്കു വാങ്ങുന്നു. ഇനിമുതല്‍ 40 പൈസ കുറവില്‍ 3.18 രൂപയ്‌ക്ക് വാങ്ങാന്‍ കരാറായി. കേരളത്തിലെ വൈദ്യുതി ഉപയോഗം: 51% ഗാര്‍ഹിക ഉപയോക്താക്കള്‍, 23% വ്യവസായികള്‍, 18% വ്യാപാരികള്‍, 2% കര്‍ഷകര്‍, ബാക്കി എല്ലാവരും ചേര്‍ന്ന് 6%.  

ഇനിയങ്ങോട്ട് 40 പൈസ കുറവില്‍ വൈദ്യുതി ലഭിക്കും എന്നിരിക്കെ ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് 4 വര്‍ഷത്തേയ്‌ക്ക് വര്‍ദ്ധിപ്പിച്ചും, ക്രോസ്സ് സബ്ബ്‌സിഡി ഇല്ലാതാക്കിയും 1,92,00,000 വരുന്ന ഉപയോക്താക്കളെ പിഴിയണമെന്ന തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. അതും പ്രളയദുരിതത്തില്‍ ബുദ്ധിമുട്ടുന്ന അവസരത്തില്‍. ഗുണഭോക്താക്കള്‍ ബോര്‍ഡിനുവണ്ടി വന്‍ നിക്ഷേപം ഇറക്കിയിട്ടുള്ളവരാണ്. മുന്‍പ് 60 രൂപ മുടക്കി 60 വാട്‌സ് ഫിലമെന്റ് ബള്‍ബ് വാങ്ങി പ്രകാശിപ്പിക്കുമ്പോള്‍ വര്‍ഷം 65.7 യൂണിറ്റ് വൈദ്യുതി വേണമായിരുന്നു. ഇന്നു 100 രൂപ മുതല്‍ 500 രൂപ വരെ മുടക്കി എല്‍ഇഡി ബള്‍ബ് കത്തിക്കുമ്പോള്‍ വര്‍ഷം 7.67 യൂണിറ്റ് മതി 7 വാട്‌സ് ബള്‍ബ്ബിന്. ഏകദേശം 58 യൂണിറ്റ് വൈദ്യുതി ഗുണഭോക്കാക്കള്‍ മടക്കി നല്‍കിയിരിക്കുന്നു. പണ്ട് 14000  രൂപക്ക്   ഫ്രിഡ്ജ് വാങ്ങും. അത് വര്‍ഷം 1100 യൂണിറ്റ് വൈദ്യുതി തിന്നുതീര്‍ക്കും. വര്‍ഷം 2750 രൂപ നല്‍കേണ്ടിയും വരും. ഇപ്പോള്‍ മുപ്പതിനായിരം മുതല്‍ തൊണ്ണൂറായിരം രൂപവരെ  മുടക്കി  ഫൈവ് സ്റ്റാര്‍ ഫ്രിഡ്ജ് ആണ് പലരും ഉപയോഗിക്കുന്നത്. അതിന് പ്രതിവര്‍ഷം 400 യൂണിറ്റ് വൈദ്യുതി മതി. ഗുണഭോക്താക്കള്‍ ഏകദേശം 700 യൂണിറ്റ് വൈദുതി ലാഭിച്ചു ബോര്‍ഡിനെ സഹായിക്കുന്നു.  ഫൈവ് സ്റ്റാര്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ അതിലെ ഡ്രയര്‍ മിക്കപ്പോഴും ഉപയോഗിക്കാറില്ല. വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കുകയാണ് പതിവ്. കാരണം ആഴ്ചയില്‍ അഞ്ചര കിലോ വസ്ത്രം കഴുകി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ വര്‍ഷം 156 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കണം. അതിന് 452 1/2 യൂണിറ്റ് വൈദ്യുതി വേണം. ഇങ്ങനെയും ഉപഭോക്താക്കള്‍ കോടികണക്കിനു വൈദ്യുതി മിച്ചംപിടിച്ചു ബോര്‍ഡിനെ സഹായിക്കുന്നു. 

 അലക്കിയ വസ്ത്രം ഇസ്തരിയിടാന്‍ ഇലക്ട്രിക്ക് തേപ്പ്‌പെട്ടി ഉപയോഗിക്കുന്നത് ബോര്‍ഡ് എതിര്‍ക്കുന്നതിനാല്‍ അണ്ണാച്ചിയുടെ കരിത്തേപ്പ് പെട്ടിയാണ് ആശ്രയം. മാസം 300 രൂപ വരെ തേപ്പ് പീടികയില്‍ നല്‍കി ബോര്‍ഡിനു വേണ്ടി ത്യാഗം സഹിക്കുന്നു. 

എന്നാല്‍ ഉപഭോക്താക്കള്‍ 100 യൂണിറ്റിന് 2 രൂപ 90 പൈസയും അടുത്ത 100 യൂണിറ്റിന് 3 രൂപ 40 പൈസയും അടുത്ത 100 യൂണിറ്റിന് 4.50 പൈസയും നല്‍കിവരുന്നു. 240 യൂണിറ്റ് വരെയുള്ളവര്‍ക്കു സബ്ബ്‌സിഡി ഉണ്ട്. 80 യൂണിറ്റിന് 35 പൈസ വച്ചും ബാക്കി 160 യൂണിറ്റിന് 50 പൈസ വച്ചും സബ്ബ്‌സിഡി ലഭിച്ചു വരുന്നു. 10ശതമാനം നികുതിയും, 12 രൂപ മീറ്റര്‍ വാടകയും മറ്റുള്ളവര്‍ക്ക് 60 രൂപ ഫിക്‌സ്ഡ് ചാര്‍ജും ഈടാക്കുന്നുണ്ട്. 

ഇനി സബ്ബ്‌സിഡി എടുത്ത് കളയും. 41 യൂണിറ്റു മുതല്‍ 50 യൂണിറ്റുവരെ 3.50, 51 മുതല്‍ 100 യൂണിറ്റു വരെ 4.20,151 യൂണിറ്റിന് മേല്‍പ്പോട്ട് 5.80, 201 മുതല്‍ 250 വരെ 6.50, 251 മുതല്‍ 300 വരെ 5.95 എന്നതാണ് പുതിയ നിരക്ക്. ഫിക്‌സ്ഡ് കോസ്റ്റ് 150 യൂണിറ്റിന് 35 രൂപ അതിന് മുകളില്‍ 75 രൂപ ഇങ്ങനെയാവും പുതിയ നിരക്ക്. അതായത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ നിരക്കും എന്ന തല തിരിഞ്ഞ നയം.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ബച്ചാത്ത് ലാംബ് യോചന പദ്ധതി പ്രകാരം 30 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. 40ലക്ഷം എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. വന്‍ തുക മുടക്കി ഊര്‍ജ്ജസംരക്ഷണം നടപ്പാക്കി. ഫലമോ 44 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി മിച്ചമായി.  40,000 കോടി രൂപ ബില്ലില്‍ കുറവു വന്നു. അല്ലെങ്കില്‍, ഉപഭോക്താക്കള്‍ ഇത്രയും വൈദ്യുതി ഉല്പാദിപ്പിച്ചു തന്നു.

അതുവഴി രാജ്യത്തിന് 5.1 ബില്യണ്‍ ലിറ്റര്‍ ഓയില്‍ മിച്ചം വക്കാന്‍ കഴിഞ്ഞു. 22.6 ബില്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരി, 250 ബില്യണ്‍ ടണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസിന്റെ ഉപയോഗം കുറക്കാന്‍ കഴിഞ്ഞു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞു. ഇന്ധന ഇറക്കുമതി കുറച്ചു, അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും അവരെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഷോക്ക് അടുപ്പിക്കുന്നത്.

രാജ്യത്ത് താപവൈദ്യുത പദ്ധതി മാത്രമല്ല. പരമ്പര്യേതര ഊര്‍ജവും ഉണ്ട്. കാറ്റില്‍ നിന്ന് 32304 മെഗാവാട്ട്, സോളാറില്‍ നിന്ന് 20 ലക്ഷം മെഗാവാട്ട്, ജലത്തില്‍ നിന്ന് 4341 മെഗാവാട്ട് ജൈവ മാലിന്യത്തില്‍ നിന്ന് 8296 മെഗാവാട്ട് എന്നിങ്ങനെ വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. രാജ്യം വൈദ്യുതിയുടെ കാര്യത്തില്‍ സമ്പന്നമാണ്. അതാണ് കേരളം 3.58ന് വാങ്ങിയ വൈദ്യുതി ഇനി 3.18ന് ലഭിക്കുന്നതിന്റെ  കാരണം. പേശിയാല്‍  2.50 രൂപയ്‌ക്കും ലഭിക്കും.

ബോര്‍ഡിന്റെ പുഴിക്കടകന്‍ ആകെയുള്ള കണക്ക് അവതരിപ്പിക്കുമ്പോള്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ മോതിരം കടകമായി സിയാലിനെ അവതരിപ്പിക്കുന്നു. 62 കോടി രൂപ മുടക്കി സോളാര്‍ പാനലിലുടെ പത്ത് മെഗാവാട്ട് വൈദ്യുതി അവര്‍ ഉല്‍പാദിപ്പിച്ചു കാണിച്ചു. അതിനാല്‍ സൗര്യോര്‍ജ്ജത്തിനും മറ്റുമായി പണം വിനിയോഗിക്കാന്‍ ബോര്‍ഡ് സമരസപ്പെടണം. പാരീസ് ഉടമ്പടി സാക്ഷാത്ക്കരിക്കാന്‍ ഹരിത ഗൃഹ വാതകങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം കിണഞ്ഞ് ശ്രമിക്കുമ്പോള്‍, കേരളം ഉപയോഗം കൂട്ടാനും നിരക്ക് കൂട്ടാനും ശ്രമിക്കരുത്. ബോര്‍ഡ് വച്ച കെണിയില്‍ കമ്മീഷന്‍ വീഴരുതേയെന്നാണു പ്രാര്‍ത്ഥന. മുക്കിക്കൊന്നവരോട് ഇനി ഞെക്കിക്കൊല്ലരുതെ എന്ന അപേക്ഷയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.