Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെഎസ്ആര്‍ടിസി പ്രശ്നം താത്ക്കാലികമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 05:08 am IST
in Editorial

യാത്രക്കാരെ വെള്ളം കുടിപ്പിക്കാറുള്ള കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം ജീവനക്കാരെ കണ്ണീരുകുടിപ്പിച്ചു. ഒരു ഭാഗം ജീവനക്കാര്‍ക്ക് അതു വേദനയുടെ കണ്ണീരായിരുന്നു. വേറൊരു വിഭാഗത്തിന് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ആനന്ദാശ്രുവും. രണ്ടു കൂട്ടര്‍ക്കും ജീവല്‍ പ്രശ്നവുമായിരുന്നു അത്. പിരിച്ചുവിടപ്പെട്ട താത്ക്കാലിക ജീവനക്കാര്‍ വിതുമ്പിയപ്പോള്‍ പിഎസ്സി പരീക്ഷജയിച്ച് യോഗ്യതാ ലിസ്റ്റില്‍ കയറി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആശ്വാസത്തോടെ നേടുവീര്‍പ്പിട്ടു.

സമയത്തു നടപടികള്‍ എടുക്കുന്നതില്‍ ഭരണ സംവിധാനം വരുത്തുന്ന വീഴ്ചകള്‍ പൊതുജനത്തെ എത്രമാത്രം ആഴത്തില്‍ ബാധിക്കും എന്നതിനു വ്യക്തമായ ഉദാഹരണമായിരുന്നു ഇത്. കെഎസ്ആര്‍ടിസി മാനേജ്മെന്‍ും മാറിമാറി ഭരിച്ച സര്‍ക്കാരുകളും ഇതിന് ഉത്തരവാദികളാണ്. ഹൈക്കോടതിയുടെ തുടര്‍ച്ചയായ ഇടപെടലിനെത്തുടര്‍ന്നുണ്ടായ ഈ നടപടി സര്‍ക്കാരിന്റെ തുടര്‍ച്ചയായ അനാസ്ഥയിലേയ്‌ക്കു വിരല്‍ചൂണ്ടുകയും ചെയ്യുന്നു.

3861 താത്ക്കാലിക കണ്‍ഡക്ടര്‍മാരെയാണു, ഹൈക്കോടതി നിര്‍ദേശപ്രകാരം, കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. പൊടുന്നനെ തൊഴിലും വരുമാനവും നിലച്ചവരുടെ മനോവേദന സ്വാഭാവികം തന്നെ. തങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ വേദനയും അവര്‍തന്നെ ഏറ്റെടുക്കേണ്ടിവരും. കാര്യങ്ങള്‍ ആ നിലവരെ കൊണ്ടുചെന്ന് എത്തിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. താത്ക്കാലിക നിയമനത്തിന്റെ കാലാവധി നീട്ടിക്കൊണ്ടുപോയതോടെ മറ്റൊരു തൊഴിലിനേക്കുറിച്ചു ചിന്തിക്കാതെ ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയവരാണു പലരും.

ഒരിക്കല്‍ വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന കാര്യം ഓര്‍മയിലിരിക്കുമ്പോഴും അവര്‍ക്കു ജീവിതത്തിനുള്ള താങ്ങ് ഈ തൊഴിലില്‍ നിന്നുള്ള പ്രതിഫലം മാത്രമായിരുന്നല്ലോ. ആശകൊടുത്തതു സര്‍ക്കാരും കെഎസ്ആര്‍ടിസിയുമാണെന്നു ചുരുക്കം. വേദനകള്‍ ഉള്‍ക്കൊള്ളുമ്പോഴും നടപടിക്രമങ്ങള്‍ പാലിക്കാനുള്ള ബാധ്യത നിറവേറ്റിയല്ലേ പറ്റൂ? പൊതുജനങ്ങളെ കബളിപ്പിക്കാന്‍ നോക്കുകയാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമുണ്ട്. 

പൊടുന്നനെ ഇത്രയേറെപ്പേര്‍ പുറത്താവുന്നതു കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുമെന്നു മാനേജ്മെന്റു പറയുന്നുണ്ട്. അതു പക്ഷേ, മുഖവിലയ്‌ക്ക് എടുക്കാനാവില്ല. സ്ഥിരനിയമനത്തിനുള്ള പട്ടിക തയ്യാറായിരിക്കെ ഘട്ടംഘട്ടമായി താത്ക്കാലികക്കാരില്‍ നിന്നു അവരിലേയ്‌ക്കു മാറിയിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. വൈകാരികത്തിനപ്പുറം വൈചാരികമായി ചിന്തിക്കാനും നടപടിയെടുക്കാനും ഒരു സര്‍ക്കാരും തയ്യാറായില്ല എന്നതാണു സത്യം. നിയമന ശുപാര്‍ശ കിട്ടി കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥയും മാനേജ്‌മെന്റു പരിഗണിക്കേണ്ടിയിരുന്നതല്ലേ?  

 ഭരണപരമായ പാളിച്ചകള്‍ക്കു പേരുകേട്ട കെഎസ്ആര്‍ടിസിയുടെ മറ്റൊരു നടപടിപ്പിഴവായേ ഈ പ്രശ്നത്തേ കാണാനൊക്കൂ. നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേയ്‌ക്കു കൂപ്പുകുത്തുമ്പോഴും ഭാവി പ്രവര്‍ത്തന പരിപാടിയേക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോ ഭാവനാപൂര്‍ണമായ പദ്ധതികളോ ഇല്ലാതെ ഒരേ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ശൈലി ഒരു സര്‍ക്കാര്‍ പ്രസ്ഥാനത്തിനും ഭൂഷണമല്ല. ആവശ്യത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളുന്നു എന്ന ആരോപണവും ഉള്ളവര്‍ക്ക് ആത്മാര്‍ഥതയില്ലെന്ന പരാതിയും, മാനേജ്‌മെന്റിന്റെ ഈ നിസ്സംഗ സമീപനത്തോടു ചേര്‍ത്തു വേണം കാണാന്‍. താത്ക്കാലികമല്ല കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ എന്ന് അര്‍ഥം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.