Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വരാനിരിക്കുന്നു, മോദി ഫാക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 03:05 am IST
in Vicharam

പ്രാദേശിക ഭരണവിരുദ്ധ വികാരവും 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനല്‍ എന്ന പ്രതിപക്ഷ പ്രചാരണവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു  അഞ്ച് സംസ്ഥാനങ്ങളിലേക്ക്  നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പതിനഞ്ച് വര്‍ഷമാണ് തുടര്‍ച്ചയായി ബിജെപി അധികാരത്തിലിരുന്നത്. പത്തുവര്‍ഷം ഭരിച്ച മിസോറം കോണ്‍ഗ്രസിന് നഷ്ടമായതും ഈ പറയുന്ന ഭരണവിരുദ്ധ വികാരം കൊണ്ടാണല്ലോ. അഞ്ച്  വര്‍ഷം കൂടുമ്പോള്‍, നിലവിലെ ഭരണം മാറ്റുമെന്ന രാജസ്ഥാനിലെ പതിവ് അവിടത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഇത്രയും വര്‍ഷത്തെ ഭരണ വിരുദ്ധ വികാരം വലിയൊരു തകര്‍ച്ചയിലേക്ക് ബിജെപിയെ നയിക്കാതിരുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണെന്ന ജനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗം കൂടിയാണ്. ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയും കേന്ദ്രഭരണവും പ്രധാന സ്വാധീനഘടകമായി മാറിയത്. അനുകൂലമായ സാഹചര്യമുണ്ടായിട്ടും കോണ്‍ഗ്രസിനെ വലിയൊരു വിജയത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ഗാന്ധിക്കു സാധിച്ചുമില്ല. മോദിയെ തള്ളാന്‍ തയ്യാറല്ലെന്ന സന്ദേശം ഈ ജനവിധിയിലുണ്ട്. 

ലോകസഭാ തിരഞ്ഞെപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിനും മോദിയുടെ നേതൃത്തിനുമായിരിക്കും. മോദിക്കൊപ്പം നില്‍ക്കാന്‍ പറ്റിയൊരു നേതാവ് പ്രതിപക്ഷത്തില്ല. ബിഎസ്പി സഖ്യമുണ്ടായിരുന്നെങ്കില്‍ ഈ സംസ്ഥാങ്ങളിലൊക്കെ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിക്കുമായിരുന്നു എന്ന് മനസിലാക്കാം. അവരെ കൂടെക്കൂട്ടാന്‍ സാധിക്കാത്തത് തന്നെ കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രവും നേതൃപാടവവും ആവശ്യമായ സമയത്ത് ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ്. ബിഎസ്പിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാതിരിക്കുന്നതില്‍ മോദി വിജയിക്കുകയും ചെയ്തു. ഇവിടെയാണ് മോദി രാഹുലില്‍നിന്ന് വ്യത്യസ്തനാകുന്നത്. പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന, പ്രതിപക്ഷത്തെ നേതാക്കന്മാരുടെ നീക്കങ്ങള്‍ രാഹുല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നു കാണണം. ഗ്രൂപ്പ് യുദ്ധങ്ങളും തലവേദനയാകും.

 2019നു മുന്‍പ്, തന്ത്രങ്ങളിലെ പോരായ്‌മകളും തെറ്റുകളും  മനസിലാക്കുന്നതിനുള്ള തിരഞ്ഞെടുപ്പായിട്ടാണ് ബിജെപി ഇതിനെ കാണുന്നത്. മിസോറാമിലും തെലങ്കാനയിലും അടക്കം ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍ ഒറ്റയ്‌ക്ക് മത്സരിച്ചതും ഇത്തരമൊരു ലക്ഷ്യത്തിലാണ്. ഇപ്പോള്‍ വോട്ട് കുറഞ്ഞിടത്തൊക്കെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യങ്ങള്‍ക്ക്  ഈ ഫലം വഴിയൊരുക്കും. യുപി, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തെ വിവിധ കക്ഷികള്‍ 2019ല്‍ എന്‍ഡിഎയിലേക്ക് വരാനുള്ള സാധ്യത തള്ളാനാവില്ല. 

മിസോറാമിലും കോണ്‍ഗ്രസിന് വലിയ തകര്‍ച്ചയുണ്ടായി. മുഖ്യമന്ത്രി മത്സരിച്ച രണ്ട് സീറ്റിലും തോല്‍വിയറിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധഘടകങ്ങള്‍ ആണ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെങ്കില്‍ ഇവിടെയൊക്കെ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമായിരുന്നു. പ്രാദേശിക വിഷയങ്ങള്‍ തിരഞ്ഞെപ്പില്‍ പ്രതിഫലിച്ചെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന പ്രതിപക്ഷ-മാധ്യമ പ്രചാരണം, പ്രാദേശിക ഭരണവിരുദ്ധ വികാരത്തെ മോദി ഫാക്ടര്‍ കൊണ്ടു തടയിടാന്‍ ബിജെപിക്കു വലിയൊരളവു സാധിച്ചു. ഇത്തരം ചെറിയ വ്യത്യാസം ഇനി ദേശീയ രാഷ്‌ട്രീയത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ കൊണ്ടു മറികടക്കാന്‍ ബിജെപിക്ക് സാധിക്കും. 

വടക്ക് കിഴക്കന്‍ മേഖലയിലെ 25ഓളം ലോക്‌സഭ സീറ്റുകള്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. 2014ല്‍  എന്‍ഡിഎ ഇവിടെ എട്ട് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിച്ചത്. മേഖലയിലെ എട്ട് സംസ്ഥാനങ്ങളില്‍ ഏഴിടത്തും ബിജെപി അടങ്ങുന്ന സഖ്യസര്‍ക്കാരുകള്‍ അധികാരത്തിലുണ്ട്. 2019ല്‍ 21ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് ഉറപ്പാണ്. 87% ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്ള മിസോറാമില്‍ 2013ല്‍ 0.4% മാത്രം വോട്ട് നേടിയ ബിജെപി 2018ല്‍ 8% വോട്ടും ഒരുസീറ്റും നേടി. ബിജെപിയുടെ കരുത്തുവര്‍ദ്ധിച്ചത് 2019ല്‍ മിസോറാമില്‍ സഖ്യങ്ങളിലേക്കുള്ള ചുവടുവെയ്‌പ്പാകും. വരും നാളുകളില്‍ മോസോറാമില്‍ എംഎന്‍എഫ് അടക്കമുള്ള പാര്‍ട്ടികളുമായി ബിജെപി സഖ്യം വന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയിലെ എന്‍ഡിഎ വിജയം മികച്ചതായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ 5 വര്‍ഷംകൊണ്ട് ജനോപകാരപ്രദമായ ഏറെ പദ്ധതികളും നയങ്ങളും രൂപപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ അവയ്‌ക്കു വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജന്‍ധന്‍ യോജന, മുദ്ര യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതിപ്പുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം തിരികെ പിടിച്ചയിടങ്ങളില്‍ ബിജെപിയെ തകര്‍ന്നടിയുന്നതില്‍ നിന്ന് രക്ഷിച്ചത് കേന്ദ്രസര്‍ക്കാരിലുള്ള ജനവിശ്വാസമായി വേണം കരുതാന്‍.

നിലനില്‍പ്പിനായി പൊരുതുന്ന ഇടത് പാര്‍ട്ടികള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. രാജസ്ഥാനില്‍ ഏഴ് പാര്‍ട്ടികളുടെ സഖ്യമായി മത്സരിച്ച സിപിഐ

(എം) 2 സീറ്റും 1.2 % വോട്ടും നേടി. 2013ല്‍ നേടിയ 0.9%ല്‍ നിന്ന് വര്‍ദ്ധനവ് ഉണ്ടായെങ്കിലും ദേശിയപാര്‍ട്ടി പദവി സംരക്ഷിക്കാന്‍ പര്യാപ്തമല്ല. മാവോയിസ്‌റ് സ്വാധീന മേഖലയായ ഛത്തീസ്ഗഢില്‍ ഇടത് പാര്‍ട്ടികള്‍ക്കു നിലം തൊടാനായില്ല. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന തെലങ്കാനയില്‍ 28 പാര്‍ട്ടികളുടെ സഖ്യവുമായി മത്സരിച്ചിട്ട് 0.7% വോട്ടാണ് നേടാനായത്. മുന്‍പുണ്ടായിരുന്ന ഒരുസീറ്റു നഷ്ടമാവുകയും ചെയ്തു. ന്യൂനപക്ഷ സംരക്ഷകരെന്നു സ്വയം പ്രഖ്യാപിച്ച പാര്‍ട്ടിക്ക് ത്രിപുര ഒഴിച്ച് ന്യൂനപക്ഷങ്ങള്‍ ധാരാളം ഉള്ള വടക്ക് കിഴക്കന്‍ സംസ്ഥാങ്ങളിലും പച്ച തൊടാനായിട്ടില്ല.

 രണ്ടോ മൂന്നോ മാസത്തിനിടെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡിസംബറിലെ ചിത്രമായിരിക്കില്ല ലോക്‌സഭ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഉണ്ടാകുക. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതിനാല്‍ അഴിമതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാകും. വിജയ്‌മല്യ അടക്കം ബാങ്ക് വായ്‌പാതട്ടിപ്പുകാരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നരേന്ദ്രമോദിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ നേട്ടമാകും. റഫാല്‍ യുദ്ധവിമാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റവിമുക്തമാക്കപ്പെട്ടതും സാമ്പത്തിക വളര്‍ച്ചയിലുണ്ടായ പുരോഗതിയും അടിസ്ഥാനസൗകര്യ വികസനത്തിലടക്കം വന്ന മാറ്റങ്ങളും 2019നെ സ്വാധീനിക്കാതിരിക്കില്ല. 

 ഇപ്പോഴത്തെ അധികാര നഷ്ട്ടങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു കരുതാനാവില്ല. പ്രാദേശിക ഭരണവികാരത്തെ കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും ജനപ്രീതികൊണ്ട് എത്രത്തോളം പ്രതിരോധിക്കാന്‍ സാധിച്ചു എന്ന് തെളിയിച്ചതാണ് ഈ  തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി അനുകൂല കാറ്റ് ഭാരതം മുഴുവന്‍ വീശുമെന്നതില്‍ തെല്ലും സംശയമില്ല. 

(എംജി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് എംഎ വിദ്യാര്‍ഥിയാണു ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.