Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബാഡ്മിന്റണിലൂടെ വീണ്ടും ഇന്ത്യന്‍ സ്ത്രീ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 03:03 am IST
in Editorial

പി.വി. സിന്ധു എന്ന ഇരുപത്തിമൂന്നുകാരി, ചൈനയിലെ ഗ്വാങ്ഷൂവില്‍ നേടിയ ബാഡ്മിന്റണ്‍ കിരീടം സിന്ധുവിന്റെ മാത്രം വിജയമല്ല. ഇന്ത്യയുടെ പെണ്‍കരുത്തിന്റേതുകൂടിയാണ്. ലോക ബോക്സിങ് കിരീടമണിഞ്ഞ മേരി കോമിനു പിന്നാലെ സിന്ധുവും ഇന്ത്യന്‍ സ്ത്രീശക്തിയെ ലോക ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. ഞങ്ങള്‍ എത്തിക്കഴിഞ്ഞു എന്ന സന്ദേശം അതിലുണ്ട്. ഒരു കാലത്ത് പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും അത്ലറ്റിക്സില്‍ വെട്ടിപ്പിടിച്ച ലോകനിലവാരത്തിലുള്ള വിജയങ്ങള്‍ക്ക് പിന്‍ഗാമികളുണ്ടായിരിക്കുന്നു. 

ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധുവിനു മുന്‍പ് ഇത്തരമൊരു നേട്ടം ഇന്ത്യയിലാര്‍ക്കുമില്ല. നിര്‍ണായക ഘട്ടങ്ങളില്‍ അടിപതറുന്ന ഇന്ത്യന്‍ ചരിത്രത്തെ മാറ്റിക്കുറിക്കുകയാണ് സിന്ധു ചെയ്തത്. കളിമികവും ശാരീരികക്ഷമതയും സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച,് എതിരാളിയെ അറിഞ്ഞു പൊരുതാനുള്ള മനസ്സാന്നിദ്ധ്യവും സമംചേര്‍ത്തുള്ള പോരാട്ടത്തില്‍ സിന്ധു ആധികാരികത തെളിയിച്ചു. നെറ്റിന് അപ്പുറം നില്‍ക്കുന്ന എതിരാളിയുടെ വമ്പന്‍ പേരിനുമുന്നില്‍ പതറാതെയുള്ള പോരാട്ടം ഏറെ ഇന്ത്യന്‍ താരങ്ങള്‍ക്കു മാനസികമായ കരുത്തുപകരും.

ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലുമടക്കം ഫൈനലില്‍ തോല്‍വി വാങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നില്ല ഇത്തവണ സിന്ധു. ഫൈനല്‍ പേടിയുടെ പേരില്‍ നേരിടേണ്ടിവന്ന ഒരുപാടു വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഈ ഒരൊറ്റ വിജയത്തോടെ മറുപടി കൊടുത്തുകഴിഞ്ഞു. എങ്കിലും വിജയംപോലെ തന്നെ പ്രധാനമാണ് അതു തുടരുക എന്നതും. ഈ നേട്ടം അതിനുള്ള കരുത്ത് ഈ ഹൈദരാബാദുകാരിക്കു നല്‍കുമെന്നു പ്രതീക്ഷിക്കാം. 

നൊസോമി ഒക്കുഹാര എന്ന ജപ്പാന്‍കാരിക്കെതിരെ രണ്ടു ഗെയിമില്‍ നേടിയ ഫൈനല്‍ വിജയത്തിനു തിളക്കം കൂടും. കാരണം കഴിഞ്ഞ വര്‍ഷം ഇതേ എതിരാളിയോടാണു സിന്ധു പരാജയം വഴങ്ങിയത്. കളിയില്‍ പ്രതികാരത്തിനു സ്ഥാനമില്ലെങ്കിലും കിട്ടിയതു തിരിച്ചുകൊടുക്കുന്നതിന്റെ സുഖം അതിനുണ്ട്. അത്തരം വിജയം നല്‍കുന്ന ആവേശത്തിന് ഇരട്ടി ശക്തിയുമുണ്ട്. 23 വയസ്സിനിടെ 14 കിരീടങ്ങള്‍. 408 മത്സരത്തില്‍ 288 വിജയങ്ങള്‍. പത്മശ്രീയും ഖേല്‍രത്നയും അടക്കമുള്ള ബഹുമതികള്‍. ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും അടക്കം മെഡലുകള്‍.

വോളിബോള്‍ താരങ്ങളായിരുന്ന പി.വി. രമണയും പി. വിജയയും എട്ടാം വയസ്സില്‍ മകളെ ബാഡ്മിന്റണ്‍ പരിശീലനത്തിനയച്ചപ്പോള്‍ മനസ്സില്‍ മോഹിച്ചത് അവര്‍ക്കു നല്‍കുകയാണ് പുസര്‍ല വെങ്കട സിന്ധു എന്ന പി.വി. സിന്ധു. ഇതുപോലൊരു ശിഷ്യയെ കിട്ടിയതില്‍ പുല്ലേല ഗോപീചന്ദിനും അഭിമാനിക്കാം. 

ലോക റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ പോരാട്ട വേദിയാണ് ടൂര്‍ ഫൈനല്‍സ്. അതുകൊണ്ടുതന്നെ എതിരാളികളാരും മോശക്കാരായിരുന്നുമില്ല. ഒന്നാംനമ്പര്‍ തായ് സൂ യിങ്, രണ്ടാം നമ്പരുകാരി അകാനെ യമാഗുച്ചി തുടങ്ങിയവരടക്കം സിന്ധുവിനു മുന്നില്‍ വീണു. ഗ്രൂപ്പ് തലം മുതല്‍ ഒരു കളിയും തോല്‍ക്കാതെയായിരുന്നു മുന്നേറ്റം.

ഈ വര്‍ഷത്തെ അവസാന ടൂര്‍ണമെന്റ് അങ്ങനെ സിന്ധുവിനു ശരിക്കും മരണപ്പോരിന്റെ വേദിയായി. തുടര്‍ച്ചയായ ഏഴു ഫൈനല്‍ തോല്‍വിക്കുശേഷമുള്ള കിരീടവിജയം. സീസണിലെ ആദ്യകിരീടം. പുതുവര്‍ഷത്തിലേയ്‌ക്കു കാല്‍വയ്‌ക്കുന്നതു തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ്.    

ഇനി ഒരു ഒളിമ്പിക് സ്വര്‍ണം. ഈ പെണ്‍കുട്ടിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത് അതാണ്. ഒന്നരവര്‍ഷം അപ്പുറം വന്നുനില്‍ക്കുന്ന ഒളിമ്പിക്സിലേക്ക് തയ്യാറെടുക്കാന്‍ സിന്ധുവിന് സമയമുണ്ട്, വിജയിക്കാനുള്ള മനസ്സുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനയുടെ കരുത്തുമുണ്ട്. എന്തുകൊണ്ട് ഒരു സ്വര്‍ണവിജയം സാധ്യമല്ല സിന്ധു?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.