Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍; അഗ്നിശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 05:00 am IST
in India

ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും. യുദ്ധവിമാന ഇടപാടില്‍ അഴിമതിയില്ലെന്നും കരാര്‍ നടപ്പാക്കിയതില്‍ സംശയിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വ്യക്തമാക്കിയ കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള മുഴുവന്‍ ഹര്‍ജികളും തള്ളി. സോണിയാ ഗാന്ധിയിലേക്ക് നീളുന്ന അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയുള്‍പ്പെടെ പ്രതിരോധിക്കാന്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ റഫാല്‍ പ്രചാരണായുധമാക്കാനിരുന്ന കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ് വിധി. 

വ്യാജ പ്രചാരണം നടത്തി രാജ്യത്തെ വഞ്ചിച്ച രാഹുലും കോണ്‍ഗ്രസ്സും മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവം നടത്തിയത്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം തേടിയുള്ള ഹര്‍ജികളാണ് തള്ളിയത്.

അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. വ്യോമസേനയുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍നിന്നും 36 വിമാനങ്ങള്‍ വാങ്ങാന്‍ 2016 സപ്തംബറിലാണ് മോദി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്തുമായി കരാറൊപ്പിട്ടത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങുന്നതിന് ചര്‍ച്ചകള്‍ നടന്നെങ്കിലും എണ്ണത്തിലോ വിലയിലോ തീരുമാനത്തിലെത്തിയിരുന്നില്ല. 

ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ആരോപണങ്ങള്‍ വിശദമായി പരിശോധച്ച കോടതി, വ്യോമസേനാ ഉപമേധാവിയെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നടപടിക്രമങ്ങളുടെയും വിലവിവരങ്ങളുടെയും വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ആരോപണങ്ങളും കോടതിയുടെ തീര്‍പ്പും

യുദ്ധവിമാനങ്ങള്‍ക്ക് യുപിഎ കാലത്തേക്കാള്‍ വില കൂടുതല്‍

കോടതി: വിലയില്‍ വിശദമായ പരിശോധനയുടെ ആവശ്യമില്ല. രാജ്യസുരക്ഷ, അറ്റകുറ്റപ്പണികള്‍, വിമാനങ്ങള്‍ക്കൊപ്പമുള്ള അനുബന്ധ ആയുധങ്ങള്‍ തുടങ്ങിയവ പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ കരാറാണ് സാമ്പത്തികമായി കൂടുതല്‍ മെച്ചമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. ഇതിലധികം കോടതിക്ക് ഒന്നും പറയാനില്ല. പഴയ വിലയും പുതിയ വിലയും താരതമ്യം ചെയ്യാന്‍ കോടതിക്ക് ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കാനാകില്ല.

യുപിഎ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു

കോടതി: 126 യുദ്ധവിമാനങ്ങള്‍ വാങ്ങണം എന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ സാധിക്കില്ല. നടപടിക്രമങ്ങളില്‍ സംശയിക്കേണ്ടതായി ഒന്നും തന്നെയില്ല. റഫാല്‍ വിമാനങ്ങളുടെ ഗുണനിലവാരത്തിലും സംശയമില്ല. 

റിലയന്‍സ് ബന്ധം

കോടതി: ഇന്ത്യയിലെ കരാര്‍ പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് ഡസോള്‍ട്ട് ഏവിയേഷനാണ്. സര്‍ക്കാരിന് ഇതില്‍ പങ്കില്ല. കരാര്‍ സാമ്പത്തികമായി ആരെയെങ്കിലും സഹായിച്ചുവെന്ന് കരുതാനാകില്ല. നടപടിക്രമങ്ങള്‍ സംശയിക്കേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഷ്ടിക്കപ്പെട്ട 14 മില്യൺ ഡോളർ വിലമതിക്കുന്ന 657 ഇന്ത്യൻ പുരാവസ്തുക്കൾ യുഎസ് തിരികെ നൽകി: ഗണേശ, ബുദ്ധ വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.