ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കിയാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇത് ലഭിക്കുകയാണെങ്കില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നാണ് ദിലീപ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി 23ന് പരിഗണിക്കും.















