ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.പശ്ചിമ ബംഗാളില്‍ നടക്കുന്നത് ഭീകരവാഴ്ചയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ജനാധിപത്യത്തെ ഞെരിച്ചുകൊണ്ടിരിക്കയാണെന്നും അമിത് ഷാ വ്യക്തമാക്കി.
കൂച്ച് ബിഹാര്‍ ജില്ലയില്‍ നടന്ന ആദ്യഘട്ട റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥ യാത്രയുമായി പാര്‍ട്ടി മുന്നോട്ടുപോകും. രഥയാത്ര ആര്‍ക്കും തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്‌ക്കു കുച്ച് ബെഹാര്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷ സാധ്യതയുള്ള സ്ഥലമാണെന്ന സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് രഥയാത്രയ്‌ക്ക് അനുമതി നിഷേധിച്ചത്.
















