Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവോത്ഥാനമോ നാശോത്ഥാനമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:25 am IST
in Vicharam

കേരള സംസ്ഥാനം പ്രളയദുരന്തത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത അവസരത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണത്തോടുകൂടി സര്‍ക്കാര്‍ മറന്നുപോയപോലെ തോന്നുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ച് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ആദ്യ ഗഡുപോലും വിതരണം ചെയ്യാന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ഖജനാവില്‍നിന്ന് ഭീമമായ സംഖ്യ ചെലവിട്ട് ഭരണഘടനാവിരുദ്ധമായി ജാതിസംഘടനകളെ മാത്രം കൂട്ടുപിടിച്ച് ഒരു ഹിന്ദു നവോത്ഥാനത്തിന് ഒരു മതേതര സര്‍ക്കാര്‍ തുനിയുന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് അനുയോജ്യമാണോ?

മനുഷ്യമതിലും മനുഷ്യച്ചങ്ങലയും ചില രാഷ്‌ട്രീയപാര്‍ട്ടികളുടെ ആശയംപോലെ തന്നെ വൈദേശികമാണ്. വാങ്കുവിളി പോലും നിരോധിച്ചിരിക്കുന്ന മധുര മനോഹര മനോജ്ഞ ചൈനയില്‍നിന്ന് ഊര്‍ജം കൊള്ളുന്നവര്‍ ഇത്തരം വൈദേശികാശയങ്ങള്‍ നടപ്പാക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. നവോത്ഥാനം എന്ന മലയാള പദത്തിന്റെ ഇംഗ്ലീഷ് തര്‍ജമ ‘റിവൈവല്‍’ എന്നാണ്. റിവൈവല്‍ എന്ന ഇംഗ്ലീഷ് പദമാകട്ടെ ഏതു നിഘണ്ടു പരിശോധിച്ചാലും വ്യക്തമാകും മതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന്. പല ക്രിസ്ത്യന്‍ മതവിഭാഗങ്ങളും റിവൈവല്‍ സെന്റര്‍ നടത്തുന്നുണ്ട് എന്നത് അറിയപ്പെടുന്ന കാര്യമാണ്.

ഭരണഘടനയുടെ 282-ാം അനുഛേദമനുസരിച്ചാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത്. എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന പണം ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതികളുടെയോ നവോത്ഥാനത്തിന് ചെലവഴിക്കാന്‍ ഒരു മതേതര സര്‍ക്കാരിന് അധികാരമുണ്ടോ? അവകാശമുണ്ടോ? ഭരണഘടനയുടെ 27-ാം അനുഛേദം മതപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമില്ലെന്നാണ് നമ്മുടെ സുപ്രീംകോടതി 1954 മുതല്‍ എടുത്തിരിക്കുന്ന കാഴ്ചപ്പാട്.

ഏതെങ്കിലും മതവിഭാഗത്തിനുവേണ്ടി സംസ്ഥാനത്തിന്റെ പണം ചെലവാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലക്ഷ്മീന്ദ്രതീര്‍ത്ഥ കേസില്‍ സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. പിന്നീട് ഹജ്ജ് തീര്‍ത്ഥാടനത്തിന് പണം ചെലവഴിക്കുന്നത് 2011 ല്‍ സുപ്രീംകോടതി ആവര്‍ത്തിക്കുകയുണ്ടായി. പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഹര്‍ജിക്കാരന് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതുകൊണ്ടു മാത്രമാണ് ആ കേസില്‍ സുപ്രീംകോടതി ഇടപെടാതിരുന്നത്. അതേസമയം മാനസ സരോവര്‍, കുംഭമേള, പാക്കിസ്ഥാനിലേക്കുള്ള സിഖ് തീര്‍ത്ഥാടകരുടെ യാത്ര എന്നിവ നീതീകരിച്ചത് പൊതുജനങ്ങളില്‍ വലിയ വിഭാഗത്തിന് സൗകര്യങ്ങളൊരുക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന കാഴ്ചപ്പാടിലാണ്.

ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന ജനുവരി മാസത്തിലെ വനിതാ മതില്‍ ജനങ്ങളില്‍ ഏതു വിഭാഗത്തിന് എന്ത് മതപരമായ സൗകര്യങ്ങള്‍ക്കാണ് ചെലവഴിക്കപ്പെടുന്നത്? മറിച്ച് ഹിന്ദു ഭൂരിപക്ഷത്തിന്റെ നവോത്ഥാനത്തിനുവേണ്ടി ജാതിസംഘടനകളെ സംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതാണ് അത്.

വിവിധ മതവിശ്വാസികള്‍ താമസിക്കുന്ന കേരളത്തില്‍ ഒരു മതത്തിന് മാത്രം നവോത്ഥാനമുണ്ടാക്കാന്‍ ഭീമമായ പണം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെ? ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പങ്കെടുത്തവരില്‍ ചിലര്‍ പരസ്യമായി സ്ത്രീകളെ ശബരിമല സന്നിധാനത്ത് തടഞ്ഞതിന് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അങ്ങനെയുള്ള ഒരാളാണ് ജോയിന്റ് കണ്‍വീനര്‍. കണ്‍വീനറാകട്ടെ ആലുവയില്‍ നടത്തിയ മുസ്ലിംവിരുദ്ധ പ്രസംഗത്തിന് പ്രോസിക്യൂഷന്‍ നടപടികള്‍ അഭിമുഖീകരിക്കുന്ന ആളാണ്. ഇവരാണോ സര്‍ക്കാര്‍ ചെലവില്‍ ഹിന്ദു നവോത്ഥാനം പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതോ കേസുകള്‍ പിന്‍വലിക്കാനുള്ള കാലുപിടിത്തമാണോ?

അതിനും പുറമേ ചുംബനസമരത്തിലും ആര്‍ത്തവ സമരത്തിലും പങ്കെടുത്ത് ആഭാസകരമായി പ്രകടനങ്ങള്‍ നടത്തിയവരായിരിക്കും മതിലില്‍ പങ്കെടുക്കുന്നവര്‍. കവിത കട്ടെടുത്ത ബീഫ് സമരത്തില്‍ പങ്കെടുത്ത ദീപാ നിശാന്ത് ടീച്ചറും സമരത്തിന്റെ മുന്‍പന്തിയിലുണ്ടാവും. തസ്ലിമയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വീമ്പടിച്ചവരും കൈവെട്ടിയ മാഷിന്റെ ഭാര്യ സലോമി തൂങ്ങിമരിച്ചപ്പോള്‍ മുഖംതിരിച്ചവരും ഇക്കൂട്ടത്തിലുണ്ടാകും. സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകന്മാരും നായികമാരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. രഹന ഫാത്തിമയ്‌ക്ക് ജാമ്യം കിട്ടിയാല്‍ അവരും ഉണ്ടാകും. കടകംപള്ളിയുടെ സ്വന്തം മേരി സ്വീറ്റിയും ഉണ്ടാകും.

ഇവരെയൊക്കെ സംഘടിപ്പിക്കാന്‍ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകം വൈദഗ്ധ്യമുള്ള പി. ശശി, പി.കെ. ശശി, ഗോപി കോട്ടമുറിക്കല്‍, വടക്കഞ്ചേരിയിലെ സഖാക്കള്‍ എന്നിവരുടെ സേവനം തീര്‍ച്ചയായും മുഖ്യമന്ത്രിയും കേരള സര്‍ക്കാരും പ്രയോജനപ്പെടുത്തുമെന്ന് കരുതേണ്ടതുണ്ട്.

ഒരു ഭക്തയെ അസമയത്ത് വിളിച്ചുണര്‍ത്തി തീര്‍ത്ഥാടനം തടസപ്പെടുത്തിയ ധിക്കാരിയായ പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികവും ഒരു സ്ത്രീയെപ്പോലും തടയാന്‍ ശ്രമിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യാത്ത വ്യക്തിക്ക് കാരാഗൃഹവാസവും നടപ്പാക്കുന്ന സര്‍ക്കാരില്‍നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാം.

കണ്ണൂരില്‍ റംസാന്‍ സമയത്ത് ഒരു പശുക്കിടാവിനെ നവോത്ഥാനത്തിന്റെ പേരില്‍ പരസ്യമായി അറുത്ത് തലയില്‍ തൊപ്പിവച്ച നിര്‍ദ്ദോഷിയായ ഒരു മുസ്ലിം സഹോദരന് പശുമാംസം നല്‍കുന്നതിന് മുന്‍കയ്യെടുത്തവരുടേയും സേവനം മുഖ്യമന്ത്രിക്ക് ഉപയുക്തമാക്കാം.

പ്രളയക്കെടുതിയെപ്പറ്റി ജനങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചുതുടങ്ങിയ ഈ സന്ദര്‍ഭത്തില്‍ എല്ലാ പാളിച്ചകളില്‍നിന്നും പരാജയത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇതിലും പരിഹാസ്യമായ മറ്റെന്തു പദ്ധതിയാണ് സര്‍ക്കാരിന് ആവിഷ്‌കരിക്കാനാവുക. അനാചാരത്തിന്റെ മതിലുകള്‍ പൊളിച്ചാണ് സ്ത്രീവിമോചനം കേരളത്തില്‍ മുമ്പ് സാധ്യമായിട്ടുള്ളത്, ജാതിമതിലുകള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.