തെലങ്കാന: ബിജെപി അധികാരത്തിലെത്തിയാല്‍ തെലങ്കാന ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറെന്നും കരീംനഗര്‍ ജില്ലയെ കരിപുരമെന്നും നാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസംബ്ലി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും കരീംനഗറിന്റെ കാര്യത്തില്‍ ഇതാദ്യമായാണ് യോഗി ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. നിസാമാബാദ് ജില്ലയില്‍ നടന്ന റാലിയിലും യോഗി ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഫൈസാബാദിനെ ആയോധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജെന്നും നാമകരണം ചെയ്ത പോലെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറെന്നാക്കുമെന്ന് യോഗി വ്യക്തമാക്കി.
യോഗിയുടെ നേതൃത്വത്തിലാണ് മുഖള്സറായി റെയില്‍വേ ജങ്ഷന്റെ പേര് പണ്ഡിറ്റ് ദീന് ദയാല്‍ ഉപാദ്ധ്യായ ജങ്ഷനെന്നാക്കിയത്. അതേപോലെ വിമാനത്താവളങ്ങളുടേയും ബസ് സ്റ്റാന്‍ഡുകളുടേയും പേര് മാറ്റുന്നതിനെ കുറിച്ച് ശുപാര്‍ശകളുമുണ്ട്.
















