Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യXഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് ഇന്ന് മുതല്‍ അഡ്‌ലെയ്ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 03:19 am IST
in Sports

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. നാല് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കാണ് ഇന്ന് തുടക്കമാവുന്നത്. സ്വന്തം മണ്ണില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിനുശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ ഇതിന് മുന്‍പ് ഇംഗ്ലണ്ടിനോട് അവിടെ ചെന്ന് തോറ്റിരുന്നു.

കളിക്ക് ഒരു ദിവസം മുന്‍പ് ഇന്ത്യ 12 അംഗ ടീമിനെയും ഓസ്‌ട്രേലിയ ആദ്യ ഇലവനെയും പ്രഖ്യാപിച്ചു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മ്മയോ ഹനുമ വിഹാരിയോ ആറാമനായി ബാറ്റിങ്ങിനിറങ്ങും.  പരിക്കേറ്റ പൃഥ്വി ഷായ്‌ക്ക് പകരം കെ.എല്‍. രാഹുലും മുരളി വിജയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. പിന്നാലെ ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ എന്നിവരും എത്തും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് ആദ്യ ഇലവനില്‍ ഉണ്ടാവുക. ബൗളര്‍മാരായി ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം സ്പിന്നറായി അശ്വിനും.

എന്നാല്‍ അഞ്ചാം ബൗളറെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചാല്‍ രോഹിതിനെ മറികടന്ന് ഓഫ് സ്പിന്നര്‍ കൂടിയായ വിഹാരി ടീമിലെത്തും. ഇംഗ്ലണ്ടില്‍ ഓവല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിങ്ങ്സില്‍ 56 റണ്‍സും 37 റണ്‍സിന് മൂന്ന് വിക്കറ്റും വിഹാരി വീഴ്‌ത്തിയിരുന്നു.

കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ആത്മവിശ്വാസം. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉജ്ജ്വല ഫോമിലാണ്. ഒപ്പം മുരളി വിജയും രാഹുലും പൂജാരയും രഹാനെയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഓസീസ് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് കഴിയും.

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തില്‍ ശൗര്യം കുറഞ്ഞ ടീമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചുകളിലും തകര്‍ത്തെറിഞ്ഞാല്‍ ഓസ്‌ട്രേലിയയെ തകര്‍ക്കാന്‍ കഴിയുമെന്നാണ് ടീം ഇന്ത്യയുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഇത്തവണ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ചെന്ന് പരമ്പര നേടാമെന്ന വിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും.

ഇന്ന് ഓസീസിനെതിരെ ഇറങ്ങുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിനരികലാണ്. ഓസ്‌ട്രേലിയില്‍ ആയിരം ടെസ്റ്റ് റണ്‍സ് തികയ്‌ക്കാന്‍ ഈ നായകന് ഇനി കേവലം എട്ട് റണ്‍സ് മാത്രം മതി. ഓസീസ് മണ്ണില്‍ കളിച്ച എട്ട് ടെസ്റ്റില്‍ കോഹ്‌ലി 992 റണ്‍സ് നേടി.

ആദ്യ ടെസ്റ്റില്‍ തന്നെ കോഹ്‌ലി ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഓസീസില്‍ ആയിരം റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണവര്‍.

കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ വിദേശമണ്ണില്‍ രണ്ടായിരം റണ്‍സ് കുറിക്കാന്‍ കോഹ്‌ലിക്ക് ഇനി പതിമൂന്ന് റണ്‍സ് മതി. 

2014-15 സീസണിലാണ് ഇന്ത്യ അവസാനം ഓസീസില്‍ പര്യടനം നടത്തിയത്. അന്ന് കളിച്ച നാല് ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി നാല് സെഞ്ചുറിയുള്‍പ്പെടെ 692 റണ്‍സ് നേടി.

ദുബായിയില്‍ പാക്കിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-0ന് തോറ്റശേഷമാണ് കങ്കാരുക്കള്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയാണ് ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചിനൊപ്പം ഹാരിസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 

മൂന്നാം നമ്പറില്‍ ഉസ്മാന്‍ ഖവാജയും നാലാം നമ്പറില്‍ ഷോണ്‍ മാര്‍ഷും ഇറങ്ങും. ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം അഞ്ചാം നമ്പറില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെ ഉള്‍പ്പെടുത്തി. നാല് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ഓസ്ട്രേലിയ കളിക്കുക. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിണ്‍സ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍ നഥാന്‍ ലിയോണും പന്തെറിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.