Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തമ്മില്‍ത്തല്ലിക്കാന്‍ സര്‍ക്കാര്‍ വക മതില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 03:14 am IST
in Editorial

മതിലുകളില്ലാത്ത ലോകമാണ് കമ്മ്യൂണിസം വിഭാവനം ചെയ്യുന്നത്. സര്‍വരാജ്യത്തൊഴിലാളികളെ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്ത പ്രസ്ഥാനമാണത്. ഒരേയൊരു ലോകം, ഒരേയൊരു ജനത എന്നൊക്കെ പറയാം. രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറം ലോക ജനതയെ ഒന്നായിക്കാണുന്ന പ്രസ്ഥാനം. ജാതി, മത, വംശ, വര്‍ഗീയ ചിന്തകള്‍ക്കെല്ലാം അതീതം. വിശ്വമാനവികതയുടേയും തൊഴിലാളിവംശാധിപത്യത്തിന്റെയും മധുരമനോഹര മനോജ്ഞ ലോകം ആണ് കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്നത്. ആ പ്രസ്ഥാനം വിചിത്ര രൂപം പൂണ്ടു നില്‍ക്കുകയാണിന്ന്. ഭീകരരൂപം എന്നു പറഞ്ഞാലും തെറ്റില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മേല്‍പ്പറഞ്ഞതൊന്നും വലിയ കാര്യമല്ല. ഭരണം നിലനിര്‍ത്താന്‍ മതില്‍ തീര്‍ത്ത് ജനങ്ങളെ വേര്‍തിരിക്കാനുള്ള തിരക്കിലാണവര്‍. ജാതിചിന്തയുടെ മതിലുകള്‍ ഇടിച്ചു നിരത്തിയ നവോത്ഥാന നായകന്‍മാരുടെ പാത പിന്‍തുടരുന്നതിന്റെ ഭാഗമാണ് ഈ പുതിയ മതില്‍ എന്ന് അവര്‍ ഉദ്‌ഘോഷിക്കുന്നുമുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ സ്ത്രീ-പുരുഷ സമത്വം നടപ്പാക്കാനാണത്രെ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. മലകയറാന്‍ യുവതികളെ കിട്ടാത്തിന്റെ ചൊരുക്ക്, സവര്‍ണ-അവര്‍ണ വിദ്വേഷം വളര്‍ത്തി തമ്മില്‍ത്തല്ലിച്ചു തീര്‍ക്കാനാണ് നീക്കം. 

ജാതിചിന്ത പതിയെപ്പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടാണ് കേരളം. അയിത്തവും തൊട്ടുകൂടായ്‌മയും അനാചാരങ്ങളും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ തുടക്കമിട്ടത് മാനുഷികമൂല്യങ്ങളില്‍ ഊന്നിനിന്നു പുരോഗമന ചിന്തയോടെ പ്രവര്‍ത്തിച്ച ഒരു സംഘം നവോത്ഥാന നായകന്‍മാരാണ്. കേരള സമൂഹം എന്നും നന്ദിയോടെ ഓര്‍മിക്കുന്ന പേരുകളാണ് അവരുടേത്. അക്കൂട്ടത്തിലൊന്നും തങ്ങളുമായി ബന്ധപ്പെട്ട ഒരു പേരും പറയാനില്ലാത്തതിന്റെ വിഷമം എന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും നേതാക്കളേയും വേട്ടയാടിയിട്ടുണ്ട്. സാഹചര്യം മുതലെടുത്തുകൊണ്ട് ആ പട്ടികയില്‍ കയറിക്കൂടാനും അതിനൊപ്പം, ഭിന്നിപ്പിച്ചു മുതലെടുക്കുന്ന തന്ത്രം പയറ്റിനേട്ടമുണ്ടാക്കാനുമാണ് പാര്‍ട്ടിയുടെ ശ്രമം. കാലക്രമത്തില്‍ ആരോരമറിയാതെ മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന മതിലുകള്‍ ജനമനസ്സില്‍ വീണ്ടും കെട്ടിപ്പൊക്കാനുള്ള ഗൂഢമായ ഈ ശ്രമം ഭരിക്കുന്ന കക്ഷിയില്‍ നിന്നുതന്നെ ഉണ്ടാകുന്നു എന്നതാണ് വിരോധാഭാസം. അത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവര്‍ ഒട്ടും വ്യാകുലരല്ല. കിട്ടിയ ഭരണം ഏത് രീതിയിലും നിലനിര്‍ത്തുക മാത്രമാണ് ലക്ഷ്യം. രാഷ്‌ട്രീയ നേതൃത്വവും ഭരണ നേതൃത്വവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചോ ഭരണ സംവിധാനത്തിന്റെ മൂല്യത്തേക്കുറിച്ചോ ഉത്തരവാദിത്തത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരുടെ കൈയില്‍ ഭരണച്ചുമതല ഏല്‍പിച്ചതിന്റെ ദുരിത ഫലം ഇനിയും നാട് അനുഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നതിലേയ്‌ക്കാണിത് വിരല്‍ ചൂണ്ടുന്നത്.   

ജാതിസ്പര്‍ധയും മതസ്പര്‍ധയും വളര്‍ത്തുന്നവര്‍ക്ക് എതിരായ ശക്തമായ നീക്കത്തിന്റെ ഭാഗമാണ് മതില്‍ എന്നാണ് പാര്‍ട്ടി പറയുന്നത്. ഈ രണ്ടു സ്പര്‍ധകളുടേയും കാര്യത്തില്‍ പാര്‍ട്ടിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുള്ളവരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും സുചിന്തിതമായ, അതേസമയം വളരെ ലളിതവുമായ പദ്ധതികളുമുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനം, ജാതിമത ഭേദമില്ലാതെ സമൂഹം ആരാധിക്കുന്ന ശബരിമലയുടെ പേരിലാണെന്നത് ഏറെ വിചിത്രം. നാമം ജപിക്കുകയോ ശരണം വിളിക്കുകയോ ചെയ്യുന്നവര്‍, പാര്‍ട്ടി കഴ്ചപ്പാടില്‍, ഈ രണ്ടു വിഭാഗത്തിലും പെടും. അമ്പലത്തില്‍ പോവുകയോ പ്രസാദം കുറിയിടുകയോ ചെയ്താലും ഈ ഗണത്തില്‍പ്പെടുത്താം. ശബരിമലയില്‍ പോകാന്‍ മാലയിട്ടാല്‍ അവര്‍ ക്രിമിനലുകള്‍കൂടിയാകും. മലചവിട്ടിയാല്‍ അക്രമികളും സന്നിധാനത്തു ശരണം വിളിച്ചാല്‍ തീവവാദികളുമാകും. ഇതൊക്കെ സംഭവിക്കുന്നത് സ്ത്രീ-പുരുഷ വിവേചനം കൊണ്ടാണത്രെ. അതുകൊണ്ടു വിവേചനം അവസാനിപ്പിക്കണം. അതിനു സ്ത്രീകളുടെ മതില്‍ നിര്‍മിക്കാനാണ് പാര്‍ട്ടി തീരുമാനം. കേരള ദേശത്ത് അങ്ങോളമിങ്ങോളം നീളുന്ന മതിലില്‍ സ്ത്രീകള്‍ മാത്രമേ അണിനിരക്കാവൂ എന്നു പാര്‍ട്ടിക്കും സര്‍ക്കാരിനും നിര്‍ബന്ധമുണ്ട്. ശബരിമലയുടെ പേരില്‍ പതിനെട്ടടവും പയറ്റിയിട്ടും അചഞ്ചലമായി നിന്ന ഹിന്ദുഐക്യം തകര്‍ക്കാന്‍ സമൂഹമനസ്സിലേയ്‌ക്കു വിഷം തളിക്കുകയാണ് സര്‍ക്കാര്‍. ഇതുവരെ പുലര്‍ത്തിയ സ്വയം നിയന്ത്രണവും സംയമനവും ഇവിടെയും ഹൈന്ദവ സമൂഹത്തെ രക്ഷിക്കുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.