Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃശാപത്തില്‍ വെന്തുരുകും ഈ പാര്‍ട്ടിയും അധികാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 02:39 am IST
in Kerala

കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ ഒരു കുടുംബത്തെ വേട്ടയാടിയ സിപിഎം നവോത്ഥാനത്തിന്റെ പേരില്‍ മതില്‍കെട്ടാനൊരുങ്ങുമ്പോള്‍ ഒരമ്മ കരഞ്ഞു കണ്ണീര്‍ വാര്‍ക്കുന്നുണ്ടിപ്പോഴും. കോടഞ്ചേരി വേളാങ്കോട് സിബി ചാക്കോയുടെ ഭാര്യ ജ്യോത്സ്‌ന. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വീടാക്രമിച്ചപ്പോള്‍ അടിവയറ്റിന് ചവിട്ടേറ്റാണ് ജ്യോത്സ്‌നയുടെ ഗര്‍ഭമലസിയത്. ‘നല്ല ഒരാണ്‍കുഞ്ഞായിരുന്നു. തന്നേ പോയതാണെങ്കില്‍ സങ്കടമില്ലായിരുന്നു. എന്റെ പൊന്നിനെ അവര്‍ ചവിട്ടിക്കൊല്ലുകയായിരുന്നു.’ ജ്യോത്സ്‌നയുടെ  തീരാത്തവേദന. 

2018 ജനുവരി 28നായിരുന്നു ആ കാളരാത്രി. അയല്‍വാസി പ്രജീഷുമായി അതിര്‍ത്തി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നു. അളവും പരിശോധനയും കഴിഞ്ഞപ്പോള്‍ അയല്‍വാസി അനധികൃതമായി കൈയേറിയാതാണെന്ന് തെളിഞ്ഞു. ഇതാണ്  വേട്ടയാടലിന്റെ തുടക്കം. 

ഭീഷണിയും കൈയേറ്റവും തുടര്‍ന്നു. പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടും ഫലമില്ല. ബാലസംഘത്തിന്റെ ഏരിയ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജ്യോത്സ്‌നയോട് അടങ്ങാത്ത പ്രതികാരവുമായി അവര്‍ കാത്തു നിന്നു. രാത്രി പ്രജീഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയുമടക്കമുള്ളവര്‍ വീട്ടില്‍ കയറി കണ്ണില്‍ക്കണ്ടതൊക്കെ തകര്‍ത്തു. വിളിച്ചെങ്കിലും പോലീസ് വന്നില്ല. ഭര്‍ത്താവ് സിബി ചാക്കോയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാനെത്തിയതായിരുന്നു ഗര്‍ഭിണിയായ ജ്യോത്സ്‌ന. മക്കളായ മെറിന്‍, ആന്‍ തെരേസ എന്നിവരെ അക്രമികള്‍ എടുത്തെറിയുന്നതുകൂടി കണ്ടപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല. എന്നാല്‍ തടയാനെത്തിയ ജ്യോത്സ്‌നയ്‌ക്ക് ലഭിച്ചത് ക്രൂരമര്‍ദനമായിരുന്നു. ”പാര്‍ട്ടി പറയുന്നതിനപ്പുറം പോയാല്‍ ഇതിലും ഇതിലപ്പുറവും ഉണ്ടാവും” എന്നാണ് അക്രമികള്‍ ആക്രോശിച്ചത്. 

ജ്യോത്സ്‌നയെ പ്രാഥമിക ചികിത്സയ്‌ക്ക് താമരശ്ശേരിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തസ്രാവവും ഗര്‍ഭപാത്രത്തിലെ ചതവും. പ്‌ളാസന്റയില്‍ രക്തം കട്ടപിടിച്ചു.  കുഞ്ഞിനെ രക്ഷിക്കാനായില്ല. നാലാംദിവസം ചാപിള്ളയെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്നിട്ടും കലിയടങ്ങാത്തവര്‍ കുടുംബത്തെ വീണ്ടും വേട്ടയാടി. ജ്യോത്സനയ്‌ക്കെതിരെ നേതാക്കളടക്കമുള്ളവര്‍ സമീപ പ്രദേശങ്ങളില്‍ പൊതുയോഗം നടത്തി കൊലവിളി ആവര്‍ത്തിച്ചു. അപവാദപ്രചാരണം നടത്തി. ഏഴോ എട്ടോ അബോര്‍ഷന്‍ നടത്തിയെന്നും ഇതവളുടെ സ്ഥിരം പണിയാണെന്നും പറഞ്ഞ് നേതാക്കള്‍ പൊതുവേദികളില്‍ സ്വഭാവഹത്യ ചെയ്തു.

പ്രശ്‌നത്തില്‍ ബിജെപി ഇടപെട്ടതോടെയാണ് കേസെടുക്കാന്‍ പോലും പോലീസ് തയാറായത്. സിപിഎം കല്ലംതറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പിയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തതും ബിജെപിയുടെ ഇടപെടലിന് ശേഷമാണ്. പിന്നീടാണ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ കെപിസിസി സംഘമടക്കമുള്ളവര്‍ എത്തിയത്. ആരുമില്ലാത്തപ്പോള്‍ വീട്ടിലെത്തി, അമ്മ ബൈക്കില്‍ നിന്ന് വീണതാണെന്ന് പറയണമെന്ന്  പിഞ്ചുകുട്ടികളെ പറഞ്ഞ് പഠിപ്പിക്കാന്‍ എസ്‌ഐ അടക്കമുള്ളവര്‍  ശ്രമിച്ചതും വിവാദമായി. 

പോലീസും പാര്‍ട്ടിയും വേട്ടയാടിയപ്പോള്‍, ആറ്റുനോറ്റ് കാത്തിരുന്ന കുഞ്ഞ് ചാപിള്ളയായി മാറിയതിന്റെ വേദനയില്‍ നിന്ന് ജ്യോത്സന ചോദിക്കുന്നത്, മനുഷ്യത്വമില്ലാത്തവര്‍ക്ക് വനിതകളെകുറിച്ച് പറയാന്‍ എന്താണ് അധികാരമെന്നാണ്. സിപിഎമ്മിന്റെ അധികാരവും ധാര്‍ഷ്ട്യവും മാതൃശാപത്തിന്റെ തീയില്‍ വെന്തുരുകുമെന്ന്  കോടഞ്ചേരിയിലെ ജ്യോത്സ്‌ന വനിതാ മതിലുകാരെ ഓര്‍മിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.