Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഗസ്ത്യാര്‍കൂടത്തെയും സംഘര്‍ഷഭൂമിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 06:34 am IST
in Kerala

വിളപ്പില്‍ (തിരുവനന്തപുരം): ശബരിമലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് തീര്‍ഥാടനം അട്ടിമറിച്ച സര്‍ക്കാരിന്റെ കണ്ണ് പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍കൂടത്തിലേക്ക്. സ്ത്രീകള്‍ക്കും ട്രക്കിങ് അനുവദിച്ചുള്ള ഹൈക്കോടതി വിധിയുടെ മറവില്‍ അവിടെ സംഘര്‍ഷത്തിന് സര്‍ക്കാര്‍ ശ്രമം തുടങ്ങി. എന്നാല്‍, സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് വനവാസികള്‍ പറഞ്ഞു.

ഈ വിധിയും സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീപ്രവേശനം അനുവദിക്കാമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അനുമതി നല്‍കാം എന്നാണ് എജി കോടതിയില്‍ പറഞ്ഞത്. ശബരിമലയിലെ സ്ഥിതി മുന്നിലുള്ളപ്പോഴാണ് ഈ മറുപടി. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നത് ആചാരമല്ലെന്നും, അത് ഒരുപറ്റം വനവാസികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്. അതിനാലാണ് ഇങ്ങനെയൊരു വിധിയുണ്ടായതെന്ന് ആദിവാസി ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു.

പശ്ചിമഘട്ടത്തിന്റെ വന്യ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യരുടെ തപോഭൂമി. ഗോത്രാചാര പൂജകള്‍ അണുവിട തെറ്റാതെ പിന്തുടരുന്ന സന്നിധി. സ്ത്രീ സ്പര്‍ശമേല്‍ക്കാതെ വനവാസി സമൂഹം കാക്കുന്ന തപോഭൂമിയെന്ന പ്രത്യേകതയും അഗസ്ത്യരുടെ ഈ പര്‍ണശാലയ്‌ക്കുണ്ട്. 

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നതോടെ മണ്ഡല- മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. അഗസ്ത്യാര്‍കൂട തീര്‍ഥാടനം അന്ന് ആരംഭിക്കും. ശബരിമല വിഷയം കഴിയുമ്പോള്‍ മറ്റൊരു സംഘര്‍ഷഭൂമിയാകും അഗസ്ത്യാര്‍കൂടം. ഇവിടെ പ്രവേശനമാവശ്യപ്പെട്ട് അവിശ്വാസികളായ ചില സ്ത്രീകള്‍ 2017ലാണ് കോടതിയെ സമീപിച്ചത്. 

അതിരുമല വരെ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഗോത്ര സമൂഹത്തിന്റെ വിലക്കില്ല. എന്നാല്‍, അഗസ്ത്യരുടെ പര്‍ണശാല കുടികൊള്ളുന്ന മലമുകളിലേക്ക് സ്ത്രീകളെ കയറ്റില്ല. വനവാസിസ്ത്രീകളും ഇവിടേക്ക് പോകാറില്ല. ഈ ആചാരം സംരക്ഷിക്കുകയായിരുന്നു ഇതുവരെ വനംവകുപ്പും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.