Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 01:02 am IST
in Vicharam

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. രാജ്യത്തിന്റെ പ്രഥമ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണ് ഹൈസിസ്. ഭൂമിയുടെ ഉപരിതലംകൂടുതല്‍ മികവോടേയും സൂക്ഷ്മതയോടേയും പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. കൂടാതെ കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലാശയ വിവരശേഖരണം, സൈനിക സൂക്ഷ്മനിരീക്ഷണം, ധാതുലവണനിക്ഷേപം കണ്ടെത്തല്‍ തുടങ്ങിയവ മറ്റുലക്ഷ്യങ്ങളാകുന്നു. ഇന്ത്യ മാറ്റത്തിന്റെ പാതയില്‍ കുതിക്കുകയാണ്. ശാസ്ത്രലോകത്തിന് ഏറെ അഭിമാനിക്കാവുന്നതുതന്നെ. ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍.

ശ്രീജിത്ത് വഞ്ഞോട്, മരുതായി, മട്ടന്നൂര്‍

 

പരിപാവന ഭൂമിയെ സംഘര്‍ഷഭൂമിയാക്കരുതേ

മണ്ഡല, മകരവിളക്ക് കാലം ശബരിമലയെ ഭക്തി സാന്ദ്രമാക്കുന്നതിനുപകരം സംഘര്‍ഷഭരിതമാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തേണ്ടത് ആ ക്ഷേത്രത്തിന്റെ പവിത്രതയ്‌ക്കും വിശ്വാസങ്ങള്‍ക്കും അനുപേക്ഷണീയമാണ്. സുപ്രീംകോടതിയുടെ തലതിരിഞ്ഞ വിധി ധൃതിപിടിച്ച് നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ വാശി അദ്ദേഹത്തിന്റെ ധാര്‍ഷ്ഠ്യംകൊണ്ട് ഉണ്ടായതാണ്. പോലീസിനെ ഉപയോഗിച്ച് ബലാബലത്തിന് ശ്രമിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ ഈ നാടിനെ വിലയൊരു സംഘര്‍ഷത്തിലേയ്‌ക്ക് ആനയിക്കുകയാണ്. ആചാരലംഘനം നടത്താന്‍ അവിശ്വാസികളും കമ്മ്യൂണിസ്റ്റുകളുമായ യുവതികളെ അനുവദിക്കാതിരിക്കാനുള്ള സുചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടാകേണ്ടതാണ്. അയ്യപ്പഭക്തരായ ഒരു യുവതിയും ശബരിമലയുടെ പവിത്രത നശിപ്പിക്കില്ല. 

മണ്ഡല, മകരവിളക്ക് ഉത്സവമെല്ലാം കഴിഞ്ഞ് അയ്യപ്പന്മാര്‍ ശബരിമലയില്‍നിന്ന് തിരിച്ചിറങ്ങി പോന്നുകഴിഞ്ഞാല്‍ ഏകദേശം മകരം 15 മുതല്‍ അവിടെ പുരുഷപ്രേവശനം നിരോധിക്കുകയും ഈ നിരീശ്വരവാദികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. യുവതികളുടെ പ്രവേശനസമയത്ത് ശ്രീകോവിലില്‍ അയ്യപ്പചൈതന്യം ഉണ്ടാകില്ല. അയ്യപ്പന്‍ തിരിഞ്ഞിരിക്കാനാണ് സാധ്യത. ഈ സമയത്ത് അവിടെ പ്രത്യേക പൂജകളൊന്നും നടത്തേണ്ടതില്ല. ആചാരലംഘനം നടത്തിയ അഭിമാനത്തോടെ വിജയശ്രീലാളിതരായി ഈ വര്‍ഗം മടങ്ങി കഴിഞ്ഞാല്‍ അവിടെ ശുദ്ധികലശവും ദോഷപരിഹാരങ്ങളും ചെയ്ത് അവിടുത്തെ പവിത്രത പുനഃസ്ഥാപിക്കേണ്ട ചുമതല തന്ത്രിക്കും മേല്‍ശാന്തിമാര്‍ക്കുമാണ്. ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പോലീസും പട്ടാളവുമൊന്നുംവേണ്ട. മുഖ്യമന്ത്രി വിചാരിച്ചാല്‍ മാത്രംമതി. സംഘാര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കഴിയും. 

-കെ. ഉണ്ണികൃഷ്ണന്‍, വടക്കാഞ്ചേരി.

ഹൈന്ദവരോട് എന്തിനീ അവഹേളനം 

നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനിന്നുപോന്ന ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ഇടതുപക്ഷസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത തെറ്റായ സത്യവാങ്മൂലം നിമിത്തം ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന വിധി വന്നതുമുതല്‍ എല്ലാ അയ്യപ്പഭക്തരും അങ്ങേയറ്റം ദുഃഖത്തിലായിരിക്കെ മുറിവില്‍ മുളക് പുരട്ടി രസിക്കാന്‍ കേരളത്തിലെ ഇടതുപക്ഷനേതാക്കള്‍ മത്സരിക്കുകയാണ്. 

ശരണമന്ത്രങ്ങളുമായി ഒരു കൊടിയുടേയും തണലിലല്ലാതെതന്നെ പതിനായിരക്കണക്കിന് സ്ത്രീകളടക്കം ഹൈന്ദവര്‍ അയ്യപ്പനാമജപമന്ത്രത്തോടെ തെരുവിലറങ്ങി. പിന്നീട് നാമജപയാത്രകളുടെ പ്രവാഹമായി. ഇത് കണ്ട് അന്തം വിട്ടിരിക്കുകയാണ് ഭരണവര്‍ഗ്ഗം. തന്ത്രിമാരുടെ അടിവസ്ത്രത്തിന്റെ പോരായ്‌മയിലും മന്ത്രി ആനന്ദം കണ്ടെത്തി. സ്ത്രീകള്‍ ഈറന്‍  വസ്ത്രമുടുത്ത് ക്ഷേത്രദര്‍ശനം നടത്തുന്നത് നഗ്‌നതാ പ്രദര്‍ശനത്തിനാണെന്ന കണ്ടെത്തലായിരുന്നു ശ്രീമതി ടീച്ചര്‍ക്ക്. അയ്യപ്പന്‍ ബ്രഹ്മചാരിയെങ്കില്‍ തന്ത്രിയും ബ്രഹ്മചാരിയാവണമെന്ന വിഡ്ഢിത്തം വിളമ്പിയ മുഖ്യന്‍ സന്ദീപാനനന്ദഗിരിയുടെ ഹോംസ്റ്റേയിലെ തീപിവെപ്പ് സംഘപരിവാറിനുമേല്‍ ചാര്‍ത്തി കൊടുത്തു. നാളിതുവരെ പ്രതിയെ പിടിച്ചില്ലെന്നത് ഇതിനുപിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാശ്രമവും ഹൈന്ദവ സമൂഹം ചെറുത്തപ്പോള്‍ പോലീസിനെ കയറൂരിവിട്ട് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കെ. സുരേന്ദ്രന്‍ മലയ്‌ക്ക് വന്നതിനെതിരെ കടകംമ്പള്ളിയുടെ പുലയിലെ വിവരക്കേടും ഹൈന്ദവരെ അവഹേളിക്കുന്നതായി. കോടതി തെറ്റു തിരുത്തുമെന്നും ശബരിമലയിലെ ആചാരങ്ങള്‍ അണുകിടതെറ്റാതെ ഇനിയും തുടരുമെന്നും ഉറപ്പാണ്. എന്നാലും വെറുതെ ചിന്തിക്കുക. ഇത്രമാത്രം അവഹേളിക്കാന്‍, നിന്ദിക്കാന്‍, എന്തു തെറ്റാണ് ഹൈന്ദവസമൂഹം ചെയ്തത്?

-തെരുവത്ത് രവീന്ദ്രന്‍ വേങ്ങര.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.