പത്തനംതിട്ട: സമൂഹമാധ്യമങ്ങളില്‍ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ പോസ്റ്റിട്ടെന്ന കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേയ്‌ക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയിലാണ് പത്തനംതിട്ട സിജെഎം കോടതിയാണ് വിധി പറയുന്നത് മാറ്റിവെത്.
രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് മതസ്പര്‍ദ്ദയുണ്ടാക്കുന്നതാണെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് രഹന അറസ്റ്റിലാവുന്നത്.
കോട്ടയം തൃക്കൊടിത്താനം സ്വദേശിയാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ രഹനയെ സസ്‌പെന്‍ഡ് ചെയ്തു.
















