Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലകയറാന്‍ വെമ്പുന്ന ഫെമിനിസ്റ്റുകള്‍ അറിയാന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2018, 06:02 am IST
in Vicharam

ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്? അഥവാ സ്ത്രീപക്ഷ വാദി? എംസി മേരി കോം എന്ന ലോക ബോക്‌സിങ് ചാംപ്യന്‍. പെണ്ണായി പിറന്ന് പെണ്ണായി വളര്‍ന്ന് സ്വയം തെരഞ്ഞെടുത്ത വഴിയേ ലോകകിരീടം വരെ സഞ്ചരിച്ച വനിത. ലോകത്ത് ഇന്ന് മേരിയെപ്പോലെ ഒരു വനിതയേയുള്ളൂ. അതു മേരിതന്നെയാണ്. ബോക്‌സിങ് റിങ്ങില്‍ ആറു ലോകവിജയങ്ങള്‍. 

ഇപ്പോഴും മേരി കോം, മണിപ്പൂരില്‍ നിന്നുള്ള തനി നാടന്‍ പെണ്ണുതന്നെ. അവള്‍ സ്വയം പുരുഷനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടില്ല, പരസ്യചുംബന സമരങ്ങളില്‍ പങ്കെടുത്തില്ല, അര്‍ധരാത്രി തെരുവിലൂടെ ഉലാത്തിയില്ല, ഫ്‌ളാഷ്‌മോബിനു പോയില്ല, ആചാരങ്ങളെ വെല്ലുവിളിച്ചില്ല, ശബരിമല കയറാന്‍ വന്നില്ല, സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞില്ല…! വിവാഹിതയായി, അമ്മയായി, മൂന്നു മക്കളെ മാതൃവാത്സല്യത്തോടെ വളര്‍ത്തി. അതിനിടയിലും റിങ്ങില്‍ പൊരിഞ്ഞുപോരാടി. 35-ാം വയസ്സില്‍ ഇനിയും പല അങ്കങ്ങള്‍ക്കും ബാല്യം ബാക്കിവച്ചുകൊണ്ടു ബോക്‌സിങ് റിങ്ങില്‍ തുടരുന്നു. അതിന് സ്ത്രീത്വം മേരിക്കു തടസ്സമായില്ല. 

മേരി കോമിന്റെ വീട്ടിലെ അലമാരയെ അലങ്കരിക്കുന്ന മെഡലുകളും അര്‍ജുന മുതല്‍ പത്മഭൂഷന്‍ വരെയുള്ള പുരസ്‌കാരങ്ങളും പൊരുതി നേടിയവയാണ്. അതിന് മേരിയുടെ വിയര്‍പ്പിന്റെ ഗന്ധവും സമര്‍പ്പണത്തിന്റ മൂല്യവും ദൃഢനിശ്ചയത്തിന്റെ കരുത്തുമുണ്ട്. അതു പെണ്‍കരുത്തിനു കിട്ടിയ അംഗീകാരങ്ങളാണ്. ആരുടേയും സഹയാത്രികരായി ചമഞ്ഞു വാങ്ങിയെടുത്തവയല്ല. ഇതൊന്നും പറ്റാത്തവര്‍ അംഗീകാരങ്ങളുടെ പട്ടികയില്‍ കയറിക്കൂടാന്‍ വാദകോലാഹലങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കാനിറങ്ങുന്നുണ്ടാകും. അവര്‍ സ്വയം എടുത്തണിയുന്നൊരു പേരാണ് ഫെമിനിസ്റ്റ്! സ്ത്രീയെ ശാക്തീകരിക്കാന്‍ വ്രതമെടുത്തവര്‍.  

സ്ത്രീ എന്നും ശക്തയാണ്. ആരും ശാക്തീകരിക്കേണ്ട കാര്യമില്ല. സ്വയം തിരിച്ചറിഞ്ഞാല്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പമോ അവരേക്കാള്‍ കൂടുതലോ ശക്തരാകും. അതൊക്കെ പുരാണങ്ങള്‍ പറയാതെ പറയുന്നുണ്ട്. ആധുനിക സ്ത്രീശാക്തീകരണത്തൊഴിലാളികള്‍ക്ക് അതു മനസ്സിലാകണമെന്നില്ല. അതിനാല്‍ അവര്‍ തെരുവിലിറങ്ങുന്നു. പക്ഷേ, മേരി കോമിനു മനസ്സിലായിട്ടുണ്ടാവണം. അതാണ് അവളുടെ നേട്ടവും. 

പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗത്തേയ്‌ക്കാണ് കിളുന്നു പ്രായത്തില്‍ മേരി കടന്നു ചെന്നത്. മധുരപ്പതിനേഴ് എന്നു നാം പറയുന്ന പ്രായത്തില്‍ കരുത്തിന്റെ ലോകം തെരഞ്ഞെടുക്കാന്‍ കാരണം നാട്ടുകാരനായ ഡിങ്കോ സിങ്ങിന്റെ സുവര്‍ണവിജയം നല്‍കിയ ആവേശമായിരുന്നു. ബോക്‌സിങ് പഠിക്കാന്‍ മോഹിച്ച് പരിശീലന ക്യാംപിലേക്കുചെന്ന പെണ്‍കുട്ടിയെ കോച്ച് ഇബോംചാ സിങ് കൗതുകത്തോടെയും സഹതാപത്തോടെയും നോക്കി. മുഖത്തു നോക്കിയാല്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന കൊച്ചുകുട്ടി. വാത്സല്യപൂര്‍വം അവളെ പിന്‍തിരിപ്പിക്കാനാണ് കോച്ച് ശ്രമിച്ചത്. ഒന്നാമത്, പെണ്‍കുട്ടികള്‍ ബോക്‌സിങ് രംഗത്തേയ്‌ക്കു കടന്നു വന്നു തുടങ്ങിയിരുന്നില്ല. മാത്രമല്ല, മേരിയുടെ ശരീരഘടന ഈ കായിക മത്സരത്തിനു പറ്റിയതായിരുന്നുമില്ല. പക്ഷേ, ആ കൊച്ചു പ്രായത്തില്‍തന്നെ കൈമുതലായിരുന്ന നിശ്ചയദാര്‍ഢ്യം, പിന്‍മാറാന്‍ മേരിയെ അനുവദിച്ചില്ല. ദിവസവും പരിശീലനം തുടങ്ങുന്ന സമയത്ത് അവള്‍ ഹാജര്‍. 

ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു കിലോമീറ്ററുകള്‍ താണ്ടിയായിരുന്നു വരവ്. അവസാനം മേരിയുടെ താല്‍പര്യത്തെ മാത്രം മാനിച്ചാണ് പരിശീലനത്തിനു കൂടിക്കൊള്ളാന്‍ കോച്ച് സമ്മതിച്ചത്. 

പിന്നെ സംഭവിച്ചതൊന്നും കോച്ചിനും വിശ്വസിക്കാനാവുന്നില്ല. പോരായ്‌മകളെ നിശ്ചയദാര്‍ഢ്യംകൊണ്ടു മറികടക്കുന്ന ആ കുട്ടിയായി റിങ്ങിന്റെ ആകര്‍ഷണം. തന്നേക്കാള്‍ ഉയരവും തടിമിടുക്കുമുള്ളവരെ ഇടിച്ചിരുത്താന്‍ വല്ലാത്തൊരു വൈദഗ്ധ്യം. പിടിച്ചാല്‍ക്കിട്ടാത്ത കുതിപ്പ് എന്നൊക്കെ പറയാറില്ലേ? അതായിരുന്നു പിന്നീട് അങ്ങോട്ട്. 

ആ വര്‍ഷംതന്നെ സംസ്ഥാന ചാംപ്യനായി. അടുത്തവര്‍ഷം ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി. പിന്നെ തുടരെ ലോകകിരീടങ്ങള്‍. മേരി കോം,  മാഗ്‌നിഫിസന്റ് മേരിയായി. അന്നും എന്നും മേരിയെ കൈവിടാത്ത രണ്ടു കാര്യങ്ങളുണ്ട്. മുഖത്തെ സ്‌ത്രൈണഭാവം കലര്‍ന്ന നിഷ്‌കളങ്കമായ ചിരിയും പെരുമാറ്റത്തിലെ വിനയവും. പക്ഷേ, ആറു ലോകവിജയങ്ങളുടെ പകിട്ടുമായി ദേശീയ പതാകയേന്തി അഭിവാദ്യം ഏറ്റുവാങ്ങുമ്പോള്‍ മേരിയുടെ മുഖത്തെ ചിരിമാഞ്ഞിരുന്നു. വിതുമ്പിപ്പോയി. ആ വിതുമ്പലില്‍ ഒരുപാടു കഥകളുണ്ടായിരുന്നു. ജീവിതംകൊണ്ടു മേരി എഴുതിയ ജീവനുള്ള കഥകള്‍. രാജ്യത്തോടു മാത്രമല്ല രാജ്യത്തെ വനിതകളോടും കൂടി സംവദിക്കുന്നതാണ് ആ കഥകള്‍. വ്യക്തിത്വം തെളിയിക്കാനും ഉയരങ്ങള്‍ വെട്ടിപ്പിടിക്കാനും സ്ത്രീത്വം തടസ്സമേയല്ല എന്നൊരു സന്ദേശം അതിലുണ്ട്. ഇവള്‍, ഈ മേരിതന്നെയല്ലേ യഥാര്‍ഥ ഫെമിനിസ്റ്റ്?

വാലറ്റം:സ്്‌ത്രൈണഭാവത്തില്‍ പൊതിഞ്ഞ കരുത്തിന്റെ പ്രതീകമായി ഓര്‍ക്കാന്‍ വേറേയും ചിലരുണ്ട് നമുക്ക്. കുലീനതയുടെ ആള്‍രൂപമായ സുഷമ സ്വരാജും മാതൃഭാവം തുളുമ്പുന്ന വാക്കുകളുടെ തലോടലോടെ ശംഖുമുഖത്ത് ഒരു ജനക്കൂട്ടത്തെയാകെ ശാന്തമാക്കിയ നിര്‍മല സീതാരാമനും. അവരേപ്പോലെ അവര്‍ക്കേ കഴിയൂ. അതാണ് യഥാര്‍ഥ സ്ത്രീശക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.