Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാതിരാത്രിയിലും കേന്ദ്രമന്ത്രിയോട് പോലീസിന്റെ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 07:00 am IST
in Kerala

പമ്പ: ശബരീശ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്  നേരെ വീണ്ടും പോലീസിന്റെ ക്രൂരത. ബുധനാഴ്ച സ്വാമി അയ്യപ്പനെ കാണാനുള്ള യാത്രയില്‍ നിലയ്‌ക്കലില്‍ എസ്പി യതീഷ് ചന്ദ്രയാണ് അപമാനിച്ചതെങ്കില്‍ വ്യാഴാഴ്ച ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അവഹേളനം. മന്ത്രിക്കൊപ്പം ശബരിമല യാത്രയ്‌ക്ക് ഉണ്ടായിരുന്ന ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പിനെ അകാരണമായി കസ ്റ്റഡിയിലെടുത്ത് അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പമ്പയില്‍ നിന്ന് യാത്ര പുറപ്പെട്ട മന്ത്രി മടങ്ങിയെത്തിയതോടെ പോലീസ് നാണംകെട്ട് അറസ്റ്റില്‍ നിന്ന് പിന്മാറി. പോലീസ് നടപടി മൂലം, മടങ്ങിയെത്തിയ മന്ത്രിക്ക് പാതിരാത്രിയില്‍ അരമണിക്കൂറിലേറെ വഴിയില്‍ നില്‍ക്കേണ്ടി വന്നു. സുരക്ഷപോലും അവഗണിച്ചാണ് കേന്ദ്രമന്ത്രിയെ പെരുവഴിയില്‍ നിര്‍ത്തിയത്.

കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സന്നിധാനത്ത് നാമജപം നടത്തിയ ശേഷം തിരിച്ച് പമ്പയില്‍ മന്ത്രിയും സംഘവുമെത്തിയത്. മൂന്ന് വാഹനങ്ങളിലായിരുന്നു  മടക്കം. പമ്പ ഗണപതി കോവിലിന് സമീപമായിരുന്നു വാഹനങ്ങള്‍ കിടന്നത്. മന്ത്രിയുടെ വാഹനവും മറ്റൊരു വാഹനവും ആദ്യം പുറപ്പെട്ടു. തൊട്ട് പിന്നാലെ അല്പം വൈകിയാണ് മൂന്നാമത്തെ വാഹനം പുറപ്പെട്ടത്. ഈ വാഹനം ത്രിവേണി ചെറിയ പാലത്തിന് അടുത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു.  തുടര്‍ന്ന് പമ്പ സിഐ എത്തി ഇവരെ പറഞ്ഞ് വിട്ടു. 100 മീറ്റര്‍ പോയി ത്രിവേണിയില്‍ പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് എത്തിയപ്പോള്‍ വീണ്ടും തടഞ്ഞു.

 നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിച്ചവരുടെ ചിത്രത്തിലുള്ളവര്‍  വാഹനത്തില്‍ ഉണ്ടെന്നും അവരെ കസ്റ്റഡിയില്‍ എടുക്കണമെന്നും പോലീസ് അറിയിച്ചു. അങ്ങനെയാണെങ്കില്‍ ചിത്രം കാണിക്കാന്‍ വാഹനത്തിലുള്ളവര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ബിജെപി റാന്നി  മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി. കുറുപ്പിന്റെ ചിത്രം കാണിച്ചു. 

വാഹനത്തിലുണ്ടായിരുന്ന ഷൈന്‍ തന്റെ പേരില്‍ നിലവില്‍ ഒരു കേസുമില്ലെന്നും ശരണം വിളിച്ചതിനാണ്  കേസെങ്കില്‍ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഷൈനെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന വാശിയിലായി പോലീസ്. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം മന്ത്രിയെ ധരിപ്പിച്ചു. ഇതറിഞ്ഞ് ചാലക്കയം വരെ എത്തിയ മന്ത്രി പമ്പയ്‌ക്ക് തിരിച്ചുവന്നു. ഈ സമയം എസ്പി ഹരിശങ്കറും സ്ഥലത്ത് എത്തി. എന്തുകൊണ്ടാണ് ഒപ്പമുള്ളവരുടെ വാഹനം തടഞ്ഞതെന്ന് മന്ത്രി ചോദിച്ചു. എന്തിനാണ് വാഹനം തടഞ്ഞതെന്ന് എഴുതി നല്‍കണമെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പോലീസ്  കൂട്ടാക്കിയില്ല. എഴുതിത്തന്നേ പറ്റൂവെന്ന്  മന്ത്രിയും നിലപാട് എടുത്തതോടെ എസ്പി ഹരിശങ്കര്‍ വിറച്ചു. തുടര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയ ശേഷം മൂന്ന് വാഹനങ്ങളും പമ്പയില്‍ നിന്ന് യാത്ര തുടര്‍ന്നു.

കേന്ദ്രമന്ത്രി തിരിച്ചെത്തിയതോടെ വിറങ്ങലിച്ച പോലീസ് പിന്നീട് നിലപാട് മാറ്റി. ഷൈനിന്റെ രൂപ സാദൃശ്യമുള്ള ഒരാള്‍ക്ക് വേണ്ടിയാണ് വാഹനം തടഞ്ഞതെന്നും ആളില്ലെന്ന് കണ്ടൈത്തിയതോടെ വാഹനം വിട്ടുവെന്നും എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Thiruvananthapuram

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.