ഏറ്റുമാനൂര്‍: നീണ്ടൂര്‍ തൃക്കയില്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് 706 നെയ്മുദ്രകള്‍ നിറച്ച ഇരുമുടിക്കെട്ടുമായി നീണ്ടൂര്‍ വെള്ളാപ്പള്ളിയില്‍ സോമന് ആചാരി ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടു. ഏഴ് വര്‍ഷം മുന്‍പ് സോമന് ആചാരി 106 നെയ് മുദ്രകള്‍ നിറച്ച ഇരുമുടിക്കെട്ടുമായി മല ചവിട്ടി. തുടര്‍ന്ന് ഓരോ വര്‍ഷവും 206, 306, 406, 506, 606…. അങ്ങനെ ഏഴാം വര്‍ഷം 706 മുദ്രകള്‍. നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമിയുടെ ഭക്തനായ സോമന് ആചാരി മുരുകന്റെ സംഖ്യയായ ആറ് ആണ് മുദ്രകളുടെ എണ്ണത്തില്‍ ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: