കണ്ണൂര്‍: താനുള്‍പ്പടെയുള്ള നേതാക്കള്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ ശബരിമലയിലേക്ക് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിക്ക് അഭിപ്രായമുണ്ടെങ്കില്‍ പോകേണ്ട ഘട്ടം വന്നാല്‍ പോകും. ഇപ്പോള്‍ അത് വ്യക്തമാക്കുന്നില്ല. ആവശ്യമെങ്കില്‍ നേതാക്കള്‍ പോകാന്‍ തയാറാണ്. ശബരിമലയിലേക്ക് ആര്‍ക്കും പോകാം. പാര്‍ട്ടി ആരെയും തടയില്ലെന്നും കോടിയേരി പറഞ്ഞു.
സന്നിധാനത്ത് പോലീസ് സ്വീകരിക്കുന്ന നടപടിയില്‍ തടസമുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് അവരുമായി ചര്‍ച്ച ചെയ്യണം. ദര്‍ശനത്തിന് സമയം നിശ്ചയിക്കേണ്ടത് ദേവസ്വമാണ്. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കണമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: