Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോലീസ് വേഷം ധരിച്ച ഹിന്ദു വിരുദ്ധത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:10 am IST
in Editorial

ശബരിമലയില്‍ അയ്യപ്പ ഭക്തന്മാര്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ നിയുക്തരായ പൊലീസുകാരും ദുരിതത്തിലാണ്. ഉത്തരവു നടപ്പാക്കാന്‍ ബാധ്യസ്ഥരായി ഭക്തരെ നേരിടുന്ന പൊലീസ് സേനയിലെ ഓഫീസര്‍മാരടക്കം നല്ലൊരു ഭാഗവും അസ്വസ്ഥരുമാണ്. അവര്‍ക്കു പ്രതികരിക്കാനാവുന്നില്ലെന്നു മാത്രം. സ്വന്തം നയം നടപ്പാക്കാന്‍, പോലീസിലെ വിവാദപശ്ചാത്തലവും സിപിഎം ബന്ധവുമുള്ളവരെ തെരഞ്ഞുപിടിച്ച് ശബരിമലയിലേയ്‌ക്കയച്ച സര്‍ക്കാരാണ് സന്നിധാനത്തടക്കമുള്ള പൊലീസ് അതിക്രമങ്ങള്‍ക്ക് ഉത്തരവാദി. ഭക്തരെ ക്രിമിനലുകളെയെന്ന പോലെ നേരിടാന്‍ കൃത്യമായ നിര്‍ദേശം അവര്‍ക്കു ലഭിച്ചിട്ടുള്ളതായിത്തന്നെ വേണം കരുതാന്‍. നടപ്പന്തലില്‍ത്തന്നെ ഭക്തരെ കൈകാര്യം ചെയ്യുന്നതില്‍ ആനന്ദിക്കുന്നവര്‍ ആരോ ഉണ്ടെന്നു വ്യക്തം. ഇടതു സര്‍ക്കാരിന്റ ജനാധിപത്യവിരുദ്ധവും ഹിന്ദുവിരുദ്ധവും നിയമവിരുദ്ധവുമായ നയങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായിരിക്കുകയാണു പൊലീസ് സേന. ഭക്തരായ പൊലീസുകാര്‍ നിസ്സഹായരാവുന്നു. മാനസിക സമ്മര്‍ദത്തിനൊപ്പം സന്നിധാനത്തേയും പമ്പയിലേയുമൊക്കെ അസൗകര്യങ്ങളും അവര്‍ക്കു ദുരതമാകുന്നു. നിലവിലെ സൗകര്യങ്ങള്‍ക്കു താങ്ങാവുന്നതിലധികം പൊലീസുകാരെ സന്നിധാനത്തേക്കയച്ച അധികൃതരാണ് ഇക്കാര്യത്തിലും കുറ്റക്കാര്‍.  

വന്‍ പൊലീസ് സംഘത്തെ അവിടെ വിന്യസിച്ചതോടെ സംസ്ഥാനത്താകെ ക്രമസമാധാനപാലനവ്യവസ്ഥ തകരാറിലാവുകയും ചെയ്തു. കുറ്റവാസനയുള്ളവര്‍ക്ക് സംസ്ഥാനത്താകെ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണു സര്‍ക്കാര്‍. ക്രമസമാധാന പാലനം നാടിന്റെ സ്വച്ഛവും സുരക്ഷിതവും സമാധാനപരവുമായ നിലനില്‍പിന്റെ നട്ടെല്ലാണ്. അതു നടപ്പാക്കാന്‍ ഭരണകൂടത്തിനുള്ള ശക്തമായ സംവിധാനമാണ് പൊലീസ്. നാടിന്റെ സ്പന്ദനങ്ങള്‍ അറിയാനും കൃത്യസമയത്ത് പ്രവര്‍ത്തനനിരതരാകാനുമാണ് നാട്ടിലുടനീളം പൊസീസ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നതും. ഈ സംവിധാനത്തെ അപകടകരമാംവിധം താറുമാറാക്കിക്കൊണ്ടാണ് കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുപോകുന്നത്. ശബരിമല എന്ന ഒറ്റ ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സര്‍ക്കാരും പൊലീസ് സംവിധാനവും നാടിന്റെ സുരക്ഷ മറന്ന അവസ്ഥയാണ്. ക്രിമിനലുകള്‍ക്കും അരാജക, വിധ്വംസക ശക്തികള്‍ക്കും അപ്രഖ്യാപിത സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 

 സംസ്ഥാനത്തെ ആകെ പൊലീസ് സേനാംഗങ്ങളില്‍ പതിനയ്യായിരത്തിലേറെപ്പേരെ ശബരിമലയിലും മറ്റുമായി വിന്യസിച്ചിരിക്കുകയാണ്. ഇത് ആകെ സേനാംഗങ്ങളുടെ മൂന്നിലൊന്നിനടുത്തു വരും. ആ നിലയ്‌ക്ക് മറ്റിടങ്ങളിലെ പൊലീസ് സേനയില്‍ കാര്യമായ കുറവുവരുമെന്നു വ്യക്തം. 615 പേരുടെ സേവനത്തിന് ഒരു പൊലീസ് എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. മിക്കവാറും എല്ലാ ജില്ലകളിലേയും സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരില്‍ നല്ലൊരു ഭാഗത്തേയും സുപ്രീം കോടതിവിധി നാടപ്പാക്കാന്നെന പേരില്‍ ശബരിമലയിലും പമ്പയിലും എരുമേലിയിലും നിലയ്‌ക്കലുമൊക്കെയായി വിന്യസിച്ചിരിക്കുകയാണ്. 

പല സ്റ്റേഷനുകളിലേയും പകുതിയിലേറെ പൊലീസ് ഇത്തരം ചുമതലയിലാണ്. പല സ്റ്റേഷനുകളിലും ദൈനംദിന കാര്യങ്ങള്‍ക്കുപോലും സേനാംഗങ്ങള്‍ വേണ്ടത്ര ഇല്ല. ഉള്ളവര്‍ക്ക് വിശ്രമവും അവധിയും ഒഴിവാക്കി ജോലിചെയ്യേണ്ട അവസ്ഥയാണ്. മണ്ഡലകാലം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വരുന്ന ദിനങ്ങളായതിനാല്‍ വാഹനനിയന്ത്രണം, വാഹന പരിശോധന, സ്റ്റേഷനിലെ പരാതി സ്വീകരിക്കല്‍, അന്വേഷണം തുടങ്ങിയവ പതിവു ജോലികളില്‍പ്പെടും. ഇതിനു പുറമെ, അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടായാല്‍ അതുകൈകാര്യം ചെയ്യാനും ഇതേ പൊലീസ് സേന തന്നെ വേണം. 

 നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുക എന്നതാണ് പൊലീസിന്റെ പരമപ്രധാനമായ ചുമതല. ഒരു കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനും നാട്ടുകാര്‍ക്കും നിഷേധിക്കേണ്ടതല്ല ആ സേവനം എന്നു മനസ്സിലാക്കാന്‍ സര്‍ക്കാരിനു കഴിയേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.