Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിനാശകാലേ വിപരീതബുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2018, 02:00 am IST
in Editorial

ശബരിമലയെ പോലീസ് ബന്തവസിലാക്കി ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ നിയന്ത്രണവും ഭരണവും സ്വതന്ത്രസംവിധാനമായ ദേവസ്വം ബോര്‍ഡിനാണ്. മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതിക്കും അധികാരമുണ്ട്. ഇതെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഭക്തന്മാര്‍ക്ക് ദുരിതം സമ്മാനിച്ച് ശബരിമലയെ കയ്യടക്കിയിരിക്കുന്നത്. ഏത് വിധത്തിലെങ്കിലും യുവതികളെ പ്രവേശിപ്പിക്കുകയെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ തുലാമാസ പൂജ സമയത്തോ ചിത്തിര ആട്ട പൂജാവേളയിലോ കഴിഞ്ഞിരുന്നില്ല. അതിനായി പോലീസ് സഹായത്തോടെ നിരവധി പേക്കൂത്തുകള്‍ കാട്ടിയെങ്കിലും ലക്ഷ്യം നേടിയില്ല. അയ്യപ്പഭക്തരുടെ സംഘടിത ചെറുത്തുനില്‍പ്പായിരുന്നു കാരണം. ഫാത്തിമാ ബീവിയെ ആനയിച്ചതും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്ക് ഉപയോഗിച്ച് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായതും സര്‍ക്കാരിന് നാണക്കേടാണ് വരുത്തിയത്. വിശ്വാസി സമൂഹത്തിന്റെ ശക്തിയും സംഘടിത സ്വഭാവവും മനസ്സിലാക്കാതെയുള്ള നടപടിയായിരുന്നു സര്‍ക്കാരിന്റേത്. അന്നുണ്ടായ നാണക്കേട് മറയ്‌ക്കാനാണ് ഇപ്പോള്‍ ശബരിമലയില്‍ പോലീസ് രാജ് നടപ്പാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെ വിന്യസിച്ച് അടിയന്തരാവസ്ഥക്കാലത്തുപോലും കാണാത്ത തരത്തിലുള്ള പോലീസ് വേട്ടയാണ് നടക്കുന്നത്. ശബരിമല അയ്യപ്പനെ തന്നെ ബന്തിയാക്കിയിരിക്കുന്നു. ദേവസ്വംബോര്‍ഡിനുപോലും ഇത് തെറ്റാണെന്ന് പറയേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ പിണറായിയുടെ ആജ്ഞയ്‌ക്കുമുന്‍പില്‍ അനുസരണയോടെ ഓച്ഛാനിച്ച് നില്‍ക്കുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് സന്നിധാനത്തെ പോലീസ് ഭരണം അവസാനിപ്പിക്കണമെന്ന് ധൈര്യത്തോടെ പറയാന്‍ കഴിയുന്നില്ല. 

ശബരിമലയില്‍ പോലീസ് ആദ്യമായല്ല. പക്ഷേ ഒരിക്കലും അവര്‍ അവിടെ ചെയ്യുന്നത് ലാത്തിയുംതോക്കും പിടിച്ചുകൊണ്ടുള്ള പോലീസിംഗായിരുന്നില്ല. അയ്യപ്പന്‍മാരായി ലയിച്ച് അവരോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ടുള്ള സേവനമായിരുന്നു നടത്തിയിരുന്നത്. പോലീസുകാരെയും അതുകൊണ്ടുതന്നെ അയ്യപ്പന്മാരെന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്. അതൊന്നും വേണ്ടായെന്ന തിട്ടൂരവുമായിട്ടാണ് പതിനയ്യായിരത്തോളം പോലീസുകാര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അവര്‍ കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ നടപടികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലടീച്ചറിന്റെയും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെയും അറസ്റ്റ്, ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. അയ്യപ്പവിശ്വാസികളായ ഇരുവരും ഇരുമുടിക്കെട്ടുമായി മല ചവിട്ടാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ശശികല ടീച്ചറെ പാതിരാത്രിയിലാണ് അറസ്റ്റ് ചെയ്തത്. എത്ര വലിയ കുറ്റം ചെയ്താലും സ്ത്രീകളെ രാത്രിയില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് നിയമം. മാത്രമല്ല, പോലീസ് തടഞ്ഞപ്പോള്‍ അതനുസരിക്കുകയും യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവയ്ച്ച് കിടന്നുറങ്ങുകയുമായിരുന്നു ടീച്ചര്‍. കെ. സുരേന്ദ്രനാകട്ടെ, നിലയ്‌ക്കല്‍ വരെയെത്തിയപ്പോള്‍ തന്നെ അറസ്റ്റിലായി. ഇരുവരുടെയും അറസ്റ്റിനെതിരെ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിന്റെ പേരില്‍ നടന്ന ഹര്‍ത്താല്‍ പ്രതിഷേധമാക്കി കേരളം ഏറ്റെടുത്തു. ഹര്‍ത്താല്‍ പൊളിക്കാന്‍ സിപിഎമ്മും ചില മുസ്ലീം തീവ്രവാദി സംഘടനകളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാമജപവുമായി സംയമനത്തോടെ സമാധാനപരമായ ഹര്‍ത്താലാണ് നടന്നത്. ബാലരാമപുരത്ത് കൊടിപിടിച്ച് ജാഥയായെത്തിയ സിപിഎമ്മുകാരെ കോഴിക്കോട് കാറിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും എസ്ഡിപിഐക്കാരും കരുനാഗപ്പള്ളിയിലും മലപ്പുറത്തും പ്രശ്‌നം സൃഷ്ടിച്ചെങ്കിലും അതേറ്റുപിടിച്ച് അക്രമത്തിലേക്ക് നീങ്ങാന്‍ പ്രതിഷേധക്കാര്‍ മുതിര്‍ന്നില്ല. സര്‍ക്കാര്‍ ആഗ്രഹിച്ചത് അതായിരുന്നു. 

ഹര്‍ത്താല്‍ ആക്രമത്തിനാണെന്ന് ദേവസ്വംമന്ത്രി രാവിലെതന്നെ ആരോപിക്കുകയും ചെയ്തു. അക്രമമൊന്നും നടക്കാതിരുന്നതിന്റെ ജാള്യത മറയ്‌ക്കാനാണ്  വൈകുന്നേരം കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് കാരണം പറയാനില്ലാത്തതിനാല്‍ തരംതാണ ആരോപണവുമായി എത്തിയിരിക്കുകയാണ് ദേവസ്വംമന്ത്രി. സുരേന്ദ്രന് അമ്മ മരിച്ചതിന്റെ പുലയുണ്ടായിരുന്നുവെന്നും പോലീസ് സ്‌റ്റേഷനില്‍വച്ച് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് സ്വയം നിലത്തിട്ടെന്നുമൊക്കെയാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. പറയുന്നത് കടകംപള്ളിയായതുകൊണ്ടുതന്നെ ജനം വിശ്വസിക്കില്ല. എങ്കിലും മന്ത്രി സ്ഥാനത്തിരിക്കുന്നൊരാള്‍ ഇത്ര തരംതാഴാമോ എന്ന ചോദ്യം പ്രസക്തമാണ്. 

ശബരിമല പ്രശ്‌നത്തില്‍ ബിജെപി രാഷ്‌ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. വിശ്വാസികള്‍ക്കൊപ്പം അടിയുറച്ചുനിന്നാല്‍ അതിന്റെ രാഷ്‌ട്രീയഗുണം ബിജെപിക്ക് കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശ്വാസികള്‍ മാത്രമല്ല, അവിശ്വാസികളാണെങ്കിലും ആപത്ഘട്ടത്തില്‍ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുമെന്നത് ലോകതത്വമാണ്. അത് തിരിച്ചറിയുന്നിടത്താണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ മിടുക്ക്. അത് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ടാകാം. അതിന് കുശുമ്പ് പറഞ്ഞിട്ട് കാര്യമില്ല. വിശ്വാസികളെ പാതിവഴിയിലിട്ട് പോകുന്നവര്‍ക്കും മേല്‍ കുതിരകയറുന്നവര്‍ക്കും വിനാശകാലേയുണ്ടാകുന്ന ബുദ്ധിയായിട്ടുവേണം ശബരിമലയിലെ ഓരോ നടപടിയെയും കാണാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.