തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ഹൈവേകളില്‍ വാഹനങ്ങള്‍ തടയും.
കെ. സുരേന്ദ്രനെ അറസ്റ്റുചെയ്ത നടപടി അത്യന്തം ആപത്കരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: