ഭുവനേശ്വര്‍: കേരളത്തിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഒഡീഷയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഹിന്ദു സംഘടനകളുടെ തീരുമാനം. ശബരിമലയിലെ ഹിന്ദുവേട്ടയില്‍ പ്രതിഷേധിച്ചാണിത്.
അന്‍പതിലധികം സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് നിവേദനം നല്‍കുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
അധികാരം ഉപയോഗിച്ചു അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്ന ബെഹ്റ സ്വന്തം നാട്ടുകാരനാണെന്ന് പറയാന്‍ നാണക്കേടാണെന്ന് ഒഡീഷ സ്വദേശികളായ നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: