ന്യൂദല്‍ഹി: മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ുഹമ്മദ് സോലിഹുമായി മോദി കൂട്ടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയിലെത്തിയതിന് ശേഷം ആദ്യമായാണ് മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം. അടിസ്ഥാന സൗകര്യം, മാനവ വിഭവ ശേഷി, ആരോഗ്യം, തുടങ്ങിയ മേഖലയില്‍ രാജ്യത്തിന്റെ വികസനത്തിനായി എല്ലാവിധ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ജനാധിപത്യത്തില്‍ അടിയുറച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സുസ്ഥിരമായ രാജ്യമായി തീരട്ടെയെന്ന് മാലിദ്വീപിനെ കുറിച്ച് ഇന്ത്യയുടെ ആഗ്രഹമെന്നും മോദി പറഞ്ഞു.
മാലിദ്വീപിന്റെ പുതിയ രാഷ്ട്രപതിക്ക് എല്ലാ ആശംസകളും മോദി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചു. മാലിദ്വീപിന്റെ മുന്‍പ്രസിഡന്റ് അബ്ദുള്ള യാമീനുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ ഒഴിവാക്കി ഇന്ത്യയുമായി സുദൃഢമായ ബന്ധം സ്ഥാപിക്കുമെന്ന് സോലിഹ് തിരഞ്ഞെടുപ്പ് പ്രചാരങ്ങള്ക്കിടയില് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മാലിയില്‍ പുതിയ ഭരണം നിലവില്‍ വരുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം പൂര്‍വ്വാധികം ശക്തമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: