പമ്പ: എഴുപത് ദിവസത്തെ മണ്ഡലകാല ഉത്സവത്തിന് മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയം സമ്മതിച്ച് ദേവസ്വം ബോര്‍ഡ്. ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ തുറന്ന് സമ്മതിച്ചു. യുവതീ പ്രവേശനത്തിന് കാണിക്കുന്ന താല്പര്യം ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
ഇന്നലത്തെ തോരാമഴയില്‍ പമ്പാതീരത്തിന്റെ അവസ്ഥ ശോചനീയമാണ്. ഗണപതി കോവിലിലേക്ക് കയറണമെങ്കില്‍ ചെളിയില്‍ ചവിട്ടിവേണം. ട്രാക്ടര്‍ നിരന്തരം സഞ്ചരിക്കുന്നതിനാല്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ പാതകളെല്ലാം ചെളിക്കുണ്ടായി. ഭക്തര്‍ക്ക് വിരിവെക്കാനോ, ആവശ്യത്തിന് ശുചിമുറികളോ ഒരുക്കിയിട്ടില്ല. പമ്പാനദിയില്‍ സ്നാനത്തിനുള്ള സൗകര്യമോ, ആശുപത്രി സൗകര്യമോ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: