നിലയ്ക്കല്‍: ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കും വാഹന പരിശോധനയുടെ പേരില്‍ പോലീസിന്റെ പീഡനം. ഇന്നലെ ചുമതല ഏല്ക്കാന് സന്നിധാനത്തേക്ക് പോകുന്ന വഴിയാണ് ഇവരുടെ വാഹനം നിലയ്ക്കലില്‍ പരിശോധനയുടെ പേരില്‍ തടഞ്ഞിട്ടത്.
ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി എം.എന്‍. നാരായണന് നമ്പൂതിരി എന്നിവരുടെ വാഹനങ്ങള്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിലയ്ക്കലില്‍ എത്തിയത്. മേല്ശാന്തിമാരാണെന്ന് അറിഞ്ഞിട്ടും കടത്തിവിടാന്‍ പോലീസ് തയാറായില്ല. പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: