Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആചാരങ്ങളോട് യാന്ത്രിക പരിഗണന മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 01:01 am IST
in Vicharam

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ നിന്ന് നിര്‍മിച്ച് വാങ്ങിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ഇടപാടുകള്‍ സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. കേസ് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനേക്കുറിച്ചും മറ്റുമാകുമ്പോള്‍ അതിന്മേല്‍ അന്തിമ തീരുമാനത്തിലെത്തണമെങ്കില്‍ അതിന്റെ സാങ്കേതികമായ അറിവുള്ള വ്യോമസേനയിലെ ഉന്നത റാങ്കിലുള്ളവരെ കോടതിയില്‍ വിളിച്ചുവരുത്തി സംശയ നിവൃത്തി വരുത്തണമെന്ന് കോടതിക്ക് തോന്നിയതും അപ്രകാരം ചെയ്തതും പ്രശംസനീയമായ ഒരു നടപടി തന്നെ. അങ്ങനെ ചെയ്യുമ്പോള്‍ കോടതി എത്തി ചേരുന്ന നിഗമനങ്ങളിലും എടുക്കുന്ന തീരുമാനങ്ങളിലും കക്ഷികള്‍ക്ക് മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വിശ്വാസം ഉണ്ടാകുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ ചിലര്‍ സമീപിച്ചപ്പോള്‍ കക്ഷികളുടെയെല്ലാം വാദം കേട്ട് അന്തിമവിധി പുറപ്പെടുവിക്കുന്നതിനു മുന്‍പായി ആ ക്ഷേത്രത്തിന്റെ മാത്രമായ പ്രത്യേകതയേയും അവിടുത്തെ ആചാരമര്യാദകളേയും കുറിച്ച് വ്യക്തമായ പരിജ്ഞാനമുള്ള പണ്ഡിതന്മാരില്‍ ചിലരെയെങ്കിലും കോടതിയില്‍ വിളിച്ചു വരുത്തി അഭിപ്രായം ആരാഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശബരിമല സന്നിധാനം വെറും ഒരു പൊതു സ്ഥലമാണെന്നും അവിടെ ഭരണഘടന പ്രകാരമുള്ള മൗലികാവകാശമുപയോഗിച്ച് ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാം എന്നുമുള്ള യാന്ത്രികമായ നിഗമനത്തില്‍ കോടതി എത്തുമായിരുന്നോ എന്ന് സംശയമുണ്ട്. 

കോടതിയുടെ ഉപദേശകരായി നിയുക്തരായ രണ്ട് അമിക്കസ് ക്യൂറിമാരും ശബരിമല ക്ഷേത്രത്തിന്റെ തനത് ആചാരങ്ങളെക്കുറിച്ച് ഗഹനമായി മനസ്സിലാക്കിയാണോ കോടതിയെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചത് എന്നും വ്യക്തമല്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ട പോലെ, വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലായ്‌പ്പോഴും എഴുതി വച്ചിട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കില്ല.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍.

ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കണം

ദേവസ്വം ബോര്‍ഡ് അധികൃതരും പിണറായി സര്‍ക്കാരും ശബരിമലയില്‍ യുവതികളെ കയറ്റണമെന്നപിടിവാശി കാണിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കുകയാണ് ലക്ഷ്യം. 1200ഓളം ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിനുണ്ട്. ഇവിടങ്ങളിലെല്ലാം വരുമാനം ഭൂരിഭാഗംവരുന്ന ഹിന്ദുക്കളുടെ ക്ഷേമത്തിനോ ഉന്നമനത്തിനോവേണ്ടി ഉപയോഗിക്കാതെ ദേവസ്വംബോര്‍ഡ് കൊള്ളയടിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് കഴിക്കുകയോ അഞ്ചുപൈസ കാണിക്കയിടുകയോ ചെയ്യരുത്. ബിജെപി ഉള്‍പ്പെടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍നിന്നും ക്ഷേത്രങ്ങളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് കൊടുക്കണം. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സമുദായസംഘടനകളെയും ഒപ്പം കൂട്ടണം.

അരുണ്‍, അമ്പലപ്പുഴ.

ലോകസഭയിലെ മിണ്ടാപ്രാണികള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. എന്നാല്‍ നമ്മുടെ ജനപ്രതിനിധികളുടെ കാര്യമോ? അസംബ്ലിയായാലും ലോകസഭയിലായാലും തങ്ങളുടെ കാലാവധിക്കിടയില്‍ ഒരിക്കല്‍പോലും വാ തുറക്കാത്തവരാണധികവും.  സഭയില്‍ കേരളത്തിലെ കാര്യമാണ് പറയുന്നതെങ്കില്‍ കോട്ടുവായിടാന്‍ വേണ്ടി മാത്രം വാ തുറക്കും.  മറ്റ് സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, നമ്മുടെ എംപിമാര്‍ മിണ്ടാപ്രാണികളാകുകയാണ്.

എം. ശ്രീധരന്‍, വരവൂര്‍.

ജനങ്ങളുടെ താല്‍പര്യത്തിന് വിലയില്ല

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യോജിപ്പിലെത്താതെ പിരിഞ്ഞ പത്രവാര്‍ത്തവായിച്ചു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. സുപ്രീം കോടതി, പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ലേക്ക് മാറ്റിയതിനാല്‍ വിധി നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകളും പ്രളയാനന്തര പ്രശ്‌നങ്ങളും സര്‍ക്കാറിന് സുപ്രീം കോടതിയെ അറിയിച്ച് അയ്യപ്പവിശ്വാസികള്‍ക്കും സമൂഹത്തിനും ആശ്വാസം നല്‍കി മണ്ഡലമകരവിളക്കു കാലം സുഗമമാക്കാനുള്ള ശ്രമമല്ലേ നടത്തേണ്ടിയിരുന്നത്? ജനാധിപത്യത്തില്‍ ജനങ്ങളുടെ താത്പര്യവും പരിഗണിക്കേണ്ടതല്ലേ? ഏകാധിപത്യവും പിടിവാശിയും ജനാധി പത്യത്തില്‍ ഭരണാധികാരികള്‍ക്ക് യോജിച്ചതല്ല.

ശ്രീജിത്ത് വഞ്ഞോട്, മരുതായി, മട്ടന്നൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.