തിരുവനന്തപുരം : വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ എത്രയും വേഗം മടക്കി അയക്കുന്നതാണ് നല്ലതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ വഷളായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ഭക്തരെ വെല്ലുവിളിച്ച് തൃപ്തി പറയുമ്പോള്‍ വിമാനത്താവളത്തിനു പുറത്തേയ്ക്ക് പോലും ഇറക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിഷേധക്കാര്‍. രാവിലെ 4.30 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാന്‍ പോലും ഒരു ടാക്സി സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
നിമിഷങ്ങള്‍ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്. ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും നാമജപത്തോടെയുള്ള പ്രതിഷേധം അവര്‍ തുടരുകയാണ്. ഈ സാഹചര്യം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: