കുവൈത്ത് സിറ്റി : കനത്ത മഴയെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ തത്കാലികമായി റദ്ദാക്കി. പ്രതികൂല കാലാസ്ഥയെ തുടര്‍ന്നാണ് വമാനങ്ങള്‍ റദ്ദാക്കുന്നതെന്ന് കുവൈത്ത് ഡറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍(ഡിജിസിഎ) അറിയിച്ചു.
കുവൈത്തില്‍ നിന്നുള്ള ഇകെ853, ഇകെ875 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ വിശദമായ വിവരങ്ങള്‍ക്ക് ബുക്കിങ് ഓഫീസുമായി ബന്ധപ്പെടണമെന്നും എമിറേറ്റ്‌സ് അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളില്‍ ചിലത് കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുകയും, ബാക്കിയുള്ളവ റദ്ദാക്കുകയും ചെയ്തിരുന്നു. വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ വെളിച്ചവും മറ്റും ഇല്ലാത്തതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചു വിട്ടത്.
അതേസമയം കുവൈത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ സൗദി അറേബ്യയുടെ ദമാം,റിയാദ് വിമാനത്താവളങ്ങളിലേക്കും, ബഹറിന്റെ മനാമ വിമാനത്താവളത്തിലേക്കും വഴിതിരിച്ചു വിടുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ വുഗയ്യന്‍ കുവൈത്ത് ന്യൂസ് ഏജന്‍സിയെ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് ഒാപ്പറേറ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും, കാലാവസ്ഥ വീണ്ടും മോശമായതിന തുടര്‍ന്ന് വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാനും യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: