Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമലയില്‍ ഇടതു ഫാസിസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 04:05 am IST
in Editorial

വിനാശകാലേ വിപരീത ബുദ്ധിയെന്ന് ഇടതുമുന്നണി സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടിവന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇന്ത്യന്‍ ഭാഷകളിലെല്ലാം ഏതാണ്ട് ഒരേപോലുള്ള ഈ പ്രയോഗം പിണറായി വിജയന്റെ സര്‍ക്കാരിന് ഏറ്റവും ചേരുന്ന സന്ദര്‍ഭം ഇപ്പോഴാണ്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ച സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനുശേഷം പ്രശ്‌നപരിഹാരത്തിന് എല്ലാവരും ഉറ്റുനോക്കിയ സര്‍വകക്ഷിയോഗം പ്രഹസനമാക്കിയ സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരുടെ അഭയകേന്ദ്രമായ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനല്ല, തകര്‍ക്കാന്‍ തന്നെയാണ് ഉറച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നു.

മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണ് ജനാധിപത്യവിരുദ്ധമായ പിടിവാശിയെടുത്ത് ഇടതുസര്‍ക്കാര്‍ പാഴാക്കിയിരിക്കുന്നത്.

ചീഫ്ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പുനഃപരിശോധനയ്‌ക്ക് തയ്യാറായതോടെ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ 28-ലെ സുപ്രീംകോടതി വിധി ഫലത്തില്‍ അസ്ഥിരമായിരിക്കുകയാണ്. പഴയ വിധിയുടെ അന്തിമസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നുവെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ തല്‍ക്കാലം അത് നടപ്പാക്കേണ്ട ബാധ്യതയുമില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാലാണ് സ്‌റ്റേ നല്‍കാതിരുന്നതെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നിട്ടും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തിലും ആവര്‍ത്തിച്ചിരിക്കുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. അയ്യപ്പഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണിത്. ശബരിമലയില്‍ സമാധാനമല്ല, സംഘര്‍ഷമാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ആഗ്രഹിക്കുന്നതെന്ന് ഇതില്‍നിന്ന് പകല്‍പോലെ വ്യക്തം.

വിശ്വാസമാണ് വലുത്, മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിനെടുക്കാന്‍ കഴിയില്ല എന്നു പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതേ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് വിശ്വാസസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്നത് മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം മറക്കുകയാണ്. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ യാതൊരു നിര്‍ദ്ദേശവും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാരിന്റെ രഹസ്യ അജണ്ട ശബരിമലയെ കലാപഭൂമിയാക്കുകയെന്നതാണ്.

കമാന്‍ഡോ സംഘമുള്‍പ്പെടെ ആയിരക്കണക്കിന് പോലീസുകാരെ അവിടെ നിയോഗിക്കുന്നത് ശരണമന്ത്രവുമായി മലചവിട്ടിയെത്തുന്ന ഭക്തലക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനുവേണ്ടിയാണ്. തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളെ സര്‍ക്കാര്‍ തന്നെയാണ് വിളിച്ചുവരുത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തുലാമാസ പൂജക്കാലത്തേതുപോലെ ശബരിമലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുന്നു. സന്നിധാനത്ത് പോലീസ് ലോക്കപ്പ് നിര്‍മിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തീര്‍ത്തും അസ്വാസ്ഥ്യജനകമാണിത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് ബിജെപി ചൂണ്ടിക്കാട്ടിയതുപോലെ, നിരീശ്വരവാദ പ്രസ്ഥാനമായ സിപിഎമ്മിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും.

ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടം ജനഹിതം മാനിക്കാതെ സ്വേച്ഛാധിപത്യപരമായി പെരുമാറാന്‍ പാടില്ല. തിരുവായ്‌ക്ക് എതിര്‍വായില്ലാതെ ഇൗ ധാര്‍ഷ്ട്യം അനുവദിച്ചുകൊടുക്കാന്‍ ഭക്തര്‍ക്കും ജനാധിപത്യ വിശ്വാസികളായ പൗരന്മാര്‍ക്കും കഴിയില്ല. തുലാമാസപൂജക്കാലത്തും ചിത്തിര ആട്ടവിശേഷകാലത്തും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമല്ല, അയ്യപ്പഭക്തന്മാരുടെ വിശ്വാസമാണ് ജയിച്ചതെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.