തിരുവനന്തപുരം: ശബരിമലയില്‍ ചില പ്രത്യേക ദിവസങ്ങളില്‍ യുവതീ പ്രവേശനം ആകാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പന്തളം രാജകൊട്ടാരം തള്ളി. മുഖ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുവെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. ആചാരങ്ങളുടെ ഭാഗമായതിനാല്‍ ഇക്കാര്യങ്ങള്‍ മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ശശികുമാര വര്‍മ്മ അറിയിച്ചു.
ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ടെന്നും കൊട്ടാരം പ്രതിനിധി അറിയിച്ചു. തന്ത്രി, രാജകുടുംബാംഗങ്ങള്‍ എന്നിവരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച അവസാനിച്ചു. യുവതികള്‍ ദയവായി ശബരിമലയിലേക്ക് വരരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു.
ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം ചില ദിവസങ്ങളിലായി ക്രമീകരിക്കാമെന്ന് മുഖ്യമന്ത്രി രാവിലെ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ അറിയിച്ചിരുന്നു. ഇത്തരം ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: