തിരുവനന്തപുരം : രഞ്ജിയിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കേരളത്തിന്റെ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
രഞ്ജിയില്‍ ജലജിന്റെ മികച്ച പ്രകടനമാണ് ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ കേരളത്തെ വിജയിപ്പിച്ചത്. ആദ്യ ഇന്നിങ്സില്‍ 133 റണ്‍ നേടിയ ജലജ് രണ്ടാം ഇന്നിങ്സില്‍ 115 റണ്‍സില്‍ ആന്ധ്ര സംഘത്തെ എറിഞ്ഞുവീഴ്ത്തുന്നതില് നിര്‍ണ്ണായക പങ്കുവഹിച്ചു. 21.3 ഓവറില്‍ 45 റണ്‍സ് വിട്ടു നല്കി എട്ട് വിക്കറ്റുകളാണ് ജലജ് നേടിയത്.
കഴിഞ്ഞ രഞ്ജിയിലും ജലജ് തന്നെയായിരുന്നു കേരളത്തിന്റെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: