തിരുവനന്തപുരം: സര്‍വ്വകക്ഷി യോഗത്തില്‍ നിയമമന്ത്രി എ.കെ ബാലന് പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യോഗത്തിലേയ്ക്ക് ക്ഷണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ശബരിമല വിഷയത്തില്‍ 1991 ലെ ഹൈക്കോടതി ഉത്തരവ് തുടരണമെന്ന് എ.കെ ബാലന് പറഞ്ഞിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷിയോഗം ചേംബറില്‍ തുടരുകയാണ്. കക്ഷിനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ പറഞ്ഞത്. എഴുതി തയാറാക്കിയ കുറിപ്പ് യോഗത്തില്‍ വായിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. സര്‍ക്കാര്‍ വിശ്വാസികളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പി.സി.ജോര്‍ജ്, മുസ്ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: