Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതൊക്കെ സ്വാമി വിവേകാനന്ദന്‍ മുന്നേ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2018, 04:09 am IST
in Vicharam

ശബരിമലയില്‍ യുവതീ പ്രവേശന  വിഷയത്തില്‍ സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം സ്വാഭാവികമായുണ്ടായ പ്രതിക്രിയയായിരുന്നു. അസംഘടിതാവസ്ഥ പൊതുസ്വഭാവമായ ഹിന്ദുസമൂഹത്തില്‍ നിന്ന് ഇത്രശക്തവും സ്ത്രീപ്രതിനിധ്യമുള്ളതുമായ പ്രതിഷേധം, ദേശീയ മനഃസ്ഥിതിക്കാരില്‍ അളവറ്റ ആശ്വാസമുണ്ടാക്കി. മറ്റൊരുകൂട്ടര്‍ ഏറെ ആശങ്കയോടെയാണ് ഇതിനെ സമീപിച്ചത്. അതിനുകാരണം ഈ പ്രതിഷേധത്തിനു പിന്നിലെ ദേശീയ ശക്തിയുടെ പ്രവാഹമാണ്. രാഷ്‌ട്രമനസ്സിന്റെ ഈ ശക്തിപ്രവാഹത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍  മുന്നേതന്നെ സൂചിപ്പിച്ചിട്ടുണ്ട്.

സ്വാമിജി പറയുന്നു: ‘നമ്മുടെ ഓജസ്സും ചൈതന്യവും എന്നുവേണ്ട രാഷ്‌ട്രജീവിതവും കൂടികൊള്ളുന്നത് നമ്മുടെ മതത്തിലാണ്.’ (വിവേകാനന്ദസാഹിത്യം വാല്യം 3, പേജ് 180). തന്റെ മതവിശ്വാസത്തില്‍ കൈവെക്കുന്നതുവരെ ഹിന്ദു ശാന്തനായിരിക്കുമെന്നും ആരെങ്കിലും തന്റെ വിശ്വാസങ്ങളില്‍ കൈവെച്ചാല്‍ അവന്‍ ഉണര്‍ന്നുപ്രതികരിക്കുമെന്നും സ്വാമിജി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ”ഹിന്ദു പറയുന്നു. രാഷ്‌ട്രീയവും സാമൂഹികവുമായ സ്വാതന്ത്ര്യം കൊള്ളാം, നല്ലതാണ്. എന്നാല്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം ആത്മീയസ്വാതന്ത്ര്യം അഥവാ മുക്തിയാണ്.” 

ഇതാണ് നമ്മുടെ ദേശീയ ലക്ഷ്യം. വൈദികന്‍, ജൈനന്‍, ബൗദ്ധന്‍, അദ്വൈതി, വിശിഷ്ടാദ്വൈതി, ദ്വൈതി ഇവരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. മര്‍മം സ്പര്‍ശിക്കാതെ നിങ്ങളെന്തുതന്നെ ചെയ്താലും ഹിന്ദു അതു കാര്യമാക്കുകയില്ല. അവന്‍ ശാന്തനായിരിക്കും. എന്നാല്‍ ആ മര്‍മ ബിന്ദുവില്‍ ആരെങ്കിലും കൈവെച്ചലോ, അവന്‍ സ്വന്തം പട്ടടതീര്‍ക്കുകയാണ് ചെയ്യുന്നത്.” (വിവേകാനന്ദസാഹിത്യം വാല്യം 7, പേജ് 253). 

 പിണറായി വിജയന്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരുടെ മര്‍മത്തില്‍ കുത്തിയപ്പോള്‍ അടികൊണ്ട പാമ്പിനെപ്പോലെ ഹിന്ദുസമൂഹം ഫണം വിടര്‍ത്തി പ്രതികരിച്ചു. അതിന്റെ ഉഗ്രകോപമാണ് പ്രക്ഷോഭവേളയില്‍ കണ്ടത്. ഹിന്ദുസമൂഹത്തിന്റെ ഇത്തരം പ്രകടനങ്ങള്‍ ചരിത്രത്തില്‍ ആദ്യസംഭവമല്ല. ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ അധികാരിവര്‍ഗം ബലപ്രയോഗം നടത്തിയ വേളയിലെല്ലാം ഇത്തരം പ്രതികരണമുണ്ടായിട്ടുണ്ട്. സോമനാഥക്ഷേത്രം പോലുള്ളവ അളവറ്റ വിജ്ഞാനം പകര്‍ന്നു നല്‍കുന്നുവെന്നു പറഞ്ഞുകൊണ്ട് സ്വാമി വിവേകാനന്ദന്‍ തുടരുന്നു: ”നിരന്തരം ധ്വംസിക്കപ്പെടുകയും നാശത്തില്‍ നിന്ന് പൂര്‍വ്വാധികം യൗവ്വനവും ശക്തിയും പൂണ്ട് നിരന്തരം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഈ ക്ഷേത്രങ്ങള്‍ നൂറുനൂറാക്രമണങ്ങളുടെയും നൂറുനൂറു പുനരുത്ഥാനങ്ങളുടെയും മുദ്രകള്‍ വഹിച്ചു നില്‍ക്കുന്നതെങ്ങനെയെന്നു നോക്കുക. അതാണ് രാഷ്‌ട്ര മനസ്. അതാണ് രാഷ്‌ട്രത്തിന്റെ ജീവിതപ്രവാഹം. അതു പിന്‍തുടരുക. യശസ് കൈവരും. അതു കൈവെടിയുക. നിങ്ങള്‍ മരിക്കും.” (വിവേകാനന്ദസാഹിത്യം വാല്യം 3, പേജ് 181) യശസ് കൈവരിക്കണമോ, മരിക്കണമോ എന്ന ചോദ്യത്തിനു മുമ്പിലാണ് കേരളത്തിലെ ഹൈന്ദവ ജനത. യശസ് കൈവരിക്കാന്‍ മരണത്തെ തൃണവല്‍ഗണിക്കുക എന്നത് തങ്ങളുടെ രക്തത്തിലലിഞ്ഞതാണെന്നു കാട്ടിത്തരുകയാണ് ഹിന്ദു പ്രതിരോധ ശക്തി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്ഡലകാലവ്രതത്തിന്റെയും അയ്യപ്പഭക്തിയുടെയും ശക്തി അതിനു പിന്നിലുണ്ട്. വൃശ്ചികമാസമാകുമ്പോള്‍, അതുവരെ ഉറങ്ങിക്കിടക്കുന്ന ഗ്രാമീണ ക്ഷേത്രങ്ങളും അയ്യപ്പഭജനമഠങ്ങളുമെല്ലാം ഉണര്‍ന്നെണിക്കും. വൃശ്ചികക്കുളിരിനെ വെല്ലുന്ന ശരണം വിളികളും ഭക്തിഗാന സുധകളുമായി സുപ്രഭാതങ്ങള്‍ ഭക്തിസാന്ദ്രമാകും. നാല്‍പത്തൊന്നുദിവസം നീളുന്ന ഭജനകളും അയ്യപ്പന്‍ വിളക്കും മറ്റു ഉത്സവങ്ങളുമായി കേരളമൊട്ടാകെ ഉറഞ്ഞുകൂടന്ന ഈശ്വരശക്തി വിശ്വരൂപം പ്രാപിച്ചതാണ് നാമജപയാത്രകളും പ്രതിഷേധപ്രകടനങ്ങളും. കേരളം ഭാരതത്തിന്റെ ദേശീയസ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടികൂടി ഇതിലുണ്ട്. 

ഈ ഹിന്ദു ഉണര്‍വ്വിനെ നിര്‍വീര്യമാക്കാന്‍ ചിലര്‍ കണ്ടെത്തിയ വഴിയാണ് ചില വനിതാ ആക്ടിവിസ്റ്റുകളെ ശബരിമല ദര്‍ശനത്തിനെത്തിക്കുക എന്നത്. ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വിഗ്രഹങ്ങള്‍ അടിച്ചുടയ്‌ക്കുകയും ചെയ്ത് ഹിന്ദുക്കളെ തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളെല്ലാം ഒന്നിനും കൊള്ളാത്തതാണെന്നും തങ്ങളുടെ വിശ്വാസം തെറ്റാണെന്നും കാണിച്ചുകൊടുക്കാനും അതുവഴി അവരെ നിര്‍വീര്യമാക്കാനുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നു വന്ന കാടന്മാരായ വിദേശാക്രമികള്‍ ശ്രമിച്ചത്. സോമനാഥക്ഷേത്രവും കാശിവിശ്വനാഥക്ഷേത്രവും മഥുര ശ്രീകൃഷ്ണക്ഷേത്രവും അയോധ്യയിലെ രാമജന്മഭൂമിയും തകര്‍ത്തതിന്റെ പിന്നിലെ മനഃശാസ്ത്രം ഇതായിരുന്നു. ഇതേ മനഃശാസ്ത്രമാണ് ശബരിമലയിലെ വിശ്വാസം തകര്‍ക്കാന്‍ ചില ഗൂഢശക്തികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. വിശ്വാസിയായ ഒരു യുവതിയും ശബരിമല ദര്‍ശനത്തിനെത്തില്ല എന്നവര്‍ക്കറിയാം. അതിനാലാണ് ഇടതുപക്ഷതീവ്രവാദികള്‍ ഇസ്ലാമിസ്റ്റ് പിന്തുണയോടെ വനിത ആക്റ്റിവിസ്റ്റുകളെ തുലാമാസ നടതുറപ്പ് വേളയില്‍ ശബരിമലയിലേക്കയച്ചത്. വനിതാ ആക്ടിവിസ്റ്റുകളുടെ പിന്നിലുള്ള വരെ തങ്ങള്‍ തിരിച്ചറിഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ഇംഗ്ലീഷ് പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. അവിടെ വന്ന വനിതാ ആക്ടിവിസ്റ്റുകളുടെ വിശദാംശങ്ങളും ഫോണ്‍ വിളികളും പോലീസ് പരിശോധിച്ചിരുന്നു. ‘അവരെ ശബരിമലയിലെത്തിച്ചതിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.” എന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

ശബരിമലയില്‍ കുഴപ്പമുണ്ടാക്കാന്‍ ഇടതു തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. മല ചവിട്ടാനിറങ്ങിയ ചില വനിത ആക്ടിവിസ്റ്റുകള്‍ക്ക് പണം ലഭിച്ചതായും തെളിവുണ്ട്. അയ്യപ്പഭക്തിയിലൂടെ നൂറ്റാണ്ടുകളായി സംസ്ഥാനത്തു രൂപപ്പെട്ട ആത്മീയ ശക്തിയെന്ന ദേശീയസത്തയെ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതി ഇതിനു പിന്നിലുണ്ട്.

ശബരിമലയുടെ പേരില്‍ കേരളത്തില്‍ രൂപപ്പെടുന്ന ഹിന്ദു ഉണര്‍വ്വിനെ ഭയക്കുന്നവരാണ് ഇടതു-വലതു മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. ശബരിമലയില്‍ കലാപമുണ്ടാക്കി ഹിന്ദുക്കളെ പ്രതി സ്ഥാനത്താക്കി ഹിന്ദു ഉണര്‍വിനെ നിര്‍വീര്യമാക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ശബരിമലയിലെ നാമജപയാത്രയും പ്രക്ഷോഭവും വഴിതെറ്റാതെ ലക്ഷ്യത്തിലെത്തേണ്ടതുണ്ട്. ഈ പ്രക്ഷോഭം രാഷ്‌ട്രജീവിതത്തിന്റെ ശക്തിപ്രവാഹമാണെന്ന് തിരിച്ചറിയുകയും അതിലൂടെ കേരളത്തിന്റെ ഭാവിയും നവനിര്‍മാണവും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുക എന്നത് ഹിന്ദുസമൂഹത്തിന്റെ ദൗത്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.