തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുക്കാന്‍ സാധ്യത. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ കോടതി വിധി നടപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിക്കും.
മണ്ഡല മകരവിളക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പതിന്മടങ്ങ് പോലീസിനെ വിന്യസിക്കുന്നുണ്ട്. ഇത് സര്‍വകക്ഷിയോഗത്തിന്റെ ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യുന്നു. തൃപ്തി ദേശായി ഉള്‍പ്പെടെ 10നും 50നു ഇടയിലുള്ള അറുന്നൂറോളം യുവതികള്‍ ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിട്ടുണ്ട്. തൃപ്തി ദേശായി 17ന് ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. ഇതുവരെ പിന്‍നിരയിലായിരുന്ന ദേവസ്വം ബോര്‍ഡ് സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച് മുന്‍നിരയിലേക്ക് എത്തിയിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി വീണ്ടും വ്യക്തമാക്കിയതിനാല്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട് കോടതിവിധി നടപ്പിലാക്കണമെന്നാണ്. ഇനി മറ്റ് ഘടകകക്ഷികളുടെ നിലപാടേ വ്യക്തമാക്കേണ്ടതുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് ഇവര്‍ എതിരഭിപ്രായം പറയാന്‍ സാധ്യതയില്ല. സിപിഎമ്മിന്റെ അഭിപ്രായം എന്തെന്ന് പാര്‍ട്ടി തീരുമാനിക്കും എന്നാണ്, നിലപാട് എടുക്കേണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ എല്ലാ പ്രതിനിധികളും സംസാരിച്ചതിനു ശേഷമേ സിപിഎം അംഗം സംസാരിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: