ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടിആര്എസിനെതിരേയുള്ള മഹാസഖ്യത്തിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. കോണ്‍ഗ്രസ് 65 സ്ഥാനാര്‍ഥികളെയും സഖ്യകക്ഷിയായ തെലുങ്കദേശം പാര്‍ട്ടി(ടിഡിപി) ഒമ്പത് സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്.
തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയാണ് മഹാപ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായ മറ്റ് പാര്‍ട്ടികള്‍. 119 അംഗ നിയമസഭയില്‍ 95 സീറ്റില്‍ മല്‍സരിക്കാനാണു കോണ്‍ഗ്രസ് നീക്കം. ബാക്കി 24 സീറ്റുകള്‍ മറ്റു കക്ഷികള്‍ക്കു വീതിച്ചു നല്‍കാനാണ് തീരുമാനം. ഡിസംബര്‍ ഏഴിനാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 19 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: