തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് പോകാനായി ഇടത് പക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കാന്‍ കേരള പോലീസ് അസോസിയേഷനും, പോലീസ് ഓഫീസേഴ്സ് അസോസിയേഷനും. നേതാക്കള്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതിയെന്നാണ് പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞവര്‍ഷം വരെ പത്ത് ദിവസമുള്ള ആറ് ഘട്ടമായിരുന്നു. പോലീസുകാര്‍ ആവശ്യപ്പെടുന്നത്(വില്ലിംഗ്) അനുസരിച്ച് ഡ്യൂട്ടി എടുക്കാം. എന്നാല്‍ ഇത്തവണ അത് വേണ്ടെന്നാണ് തീരുമാനം. പകരം ആര് എപ്പോള്‍ ഡ്യൂട്ടിക്ക് കയറണമെന്ന് അസോസിയേഷന് നേതാക്കള്‍ തീരുമാനിക്കും. ചിത്തിര ആട്ട വിശേഷത്തിന് പോലീസ് നിഷ്ക്രിയത്വം പാലിച്ചതിനെ തുടര്‍ന്നാണ് ഇത്. ഇടത് അനുഭാവമുള്ളവര്‍ കൂടുതല്‍ വരുന്ന രീതിയില്‍ ഡ്യൂട്ടി തീരുമാനിക്കും. ഇതിനായി ഓരോ വിഭാഗത്തിലെയും അസോസിയേഷന് നേതാക്കളുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഓരോ വിഭാഗത്തിലെയും അംഗങ്ങള്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ചാകും ഡ്യൂട്ടി ലഭിക്കുക. സിഐ, എസ്ഐ റാങ്കിലുള്ളവരുടെ ഡ്യൂട്ടിപോലും തീരുമാനിക്കുന്നത് അസോസിയേഷന് നേതാക്കളാകും.
ഓരോരുത്തരുടെയും നിലപാട് അനുസരിച്ച് ഡ്യൂട്ടി സ്ഥലങ്ങള്‍ തീരുമാനിക്കും. ഇതനസുരിച്ചുള്ള ലിസ്റ്റ് തയാറാക്കുന്ന തിരക്കിലാണ് നേതാക്കള്‍. ഈ ലിസ്റ്റ് ജില്ലാ പോലീസ് മേധാവികള്‍ക്ക് നല്‍കും. വില്ലിംഗ് നല്കാനാകാത്തതിനാല് പോലീസുകാരും ബുദ്ധിമുട്ടിലാണ്. ഭൂരിഭാഗംപേരും വ്രതം നോറ്റാണ് ശബരിമലയക്ക് ഡ്യൂട്ടിക്ക് പോകുന്നത്. ഇരുമുടി നിറച്ച് ഡ്യൂട്ടിക്ക് പോകുന്നവരും കുറവല്ല. വ്രതം നോക്കുന്നതിനുള്ള അവസരം കണക്കാക്കിയാണ് വില്ലിംഗ് നല്‍കിയിരുന്നത്. അസോസിയേഷന് നേതാക്കള്‍ ഇടപെടുന്നതോടെ അതിനുള്ള അവസരവും നഷ്ടമാകും. സിപിഎം പ്രവര്‍ത്തകരെ വോളന്റിയര്‍മാരായി നിയമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: