മാങ്ങാട്ടുപറമ്പ്: രണ്ട് ദിവസമായി മാങ്ങാട്ടുപറമ്പില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ ആണ്‍കുട്ടികളുടേയും-പെണ്‍കുട്ടികളുടേയും വിഭാഗങ്ങളില്‍ മാങ്ങാട്ടുപറമ്പ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 80 പോയന്റോടെയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 48 പോയിന്റോടെയുമാണ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം ചാമ്പ്യന്മാരായത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 38 പോയിന്റുമായി എസ്എന്‍ കോളേജ് രണ്ടാം സ്ഥാനവും 37 പോയിന്റോടെ ഗവണ്മെന്റ് കോളേജ് കാസര്‍കോട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 58 പോയിന്റുമായി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് രണ്ടാം സ്ഥാനവും 14 പോയിന്റുമായി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ അഭിജിത്തും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ആതിരാ സുരേന്ദ്രനും മീറ്റിലെ മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്റര്‍ നാഷണല്‍ അത്ലറ്റ് റോയ് പി. ജോസഫ് വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ.പി.ടി.ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: