ചങ്ങനാശേരി: പ്രളയത്തില്‍ തകര്‍ന്ന പമ്പാതീരത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിക്കുന്ന അനാസ്ഥക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒന്നരമാസം മുമ്പത്തെ അവസ്ഥയില്‍നിന്ന് യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. അവിടെ ഒരു ഇഷ്ടികപോലും പുതിയതായി വച്ചിട്ടില്ല. ആകെ അവിടെ നടക്കുന്നത് തീരത്തെ മണല്മാറ്റുന്ന ജോലി മാത്രമാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും എന്തുചെയ്യുകയാണെന്ന് അദ്ദേഹം ചോദിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കണ്ണന്താനം.
ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് നട്ടെല്ലുള്ള ഭരണാധികാരിയാണ്. അതിന്റെ ഫലമായിട്ടാണ് ഇന്ത്യ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയത്. മുമ്പ് രാജ്യാന്തരവേദിയില്‍ മന്‍മോഹന്‍സിങ്ങിന്റെ സ്ഥാനം ഏറ്റവും പിന്നില്‍ മൂലയിലായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ സ്ഥാനം ഏറ്റവും മുന്‍നിരയിലാണ്, കണ്ണന്താനം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ദീപം തെളിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, അഡ്വ. സി.എന്‍. പരമേശ്വരന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പി. പരമേശ്വരനെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പൊന്നാട അണിയിച്ച് ആദരിച്ചു. ആര്‍എസ്എസ് പ്രചാരകും പി. പരമേശ്വരന്റെ സന്തതസഹചാരിയുമായ വി. സുരേന്ദ്രനെ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ആദരിച്ചു.
തുടര്‍ന്ന് കേരളത്തനിമ ദേശീയതയുടെ പരിപ്രേഷ്യത്തില്‍ എന്ന വിഷയത്തില്‍ ഡോ. വി.ആര്. പ്രബോധചന്ദ്രന്‍ നായര്‍, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് എന്നിവര്‍ സംസാരിച്ചു. ഡോ. മധുസൂദനന്‍പിള്ള അധ്യക്ഷനായി.
കേരളത്തിന്റെ സുസ്ഥിരവികസനവും വികസനത്തിന്റെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ വിഷയാവതരണവും ചര്‍ച്ചയും നടന്നു. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബു, ഡോ. സി.എസ്. ജോയ്, എം.പി. പരമേശ്വരന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപനദിവസമായ ഇന്ന് രാവിലെ 11ന് അര്‍ബന്‍ നക്സലിസം-കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ നഗരമുഖം എന്ന വിഷയത്തില്‍ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ വിവേക് അഗ്നിഹോത്രി പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: