മലപ്പുറം: അധികാരത്തിലേറി ഒരുമാസം പിന്നിട്ടപ്പോഴേക്കും മന്ത്രി കെ.ടി. ജലീല്‍ ഇഷ്ടനിയമനങ്ങള്‍ തുടങ്ങി. ഭാര്യ എന്‍.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം നേടിക്കൊടുത്താണ് ഇതിന് തുടക്കമിട്ടത്. ബന്ധുനിയമനവിവാദത്തിനു പിന്നാലെ ഇപ്പോള്‍ മന്ത്രിപത്നിയുടെ അനധികൃത നിയമനവും ചര്‍ച്ചയാകുന്നു.
കെഇആര്‍ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകള്‍ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചത്. ഫാത്തിമക്കുട്ടിയുടെ അതേ സീനിയോറിറ്റിയുള്ള വി.കെ. പ്രീത എന്ന അധ്യാപികയും സ്കൂളിലുണ്ട്. ഒരേ സീനിയോറിറ്റിയുള്ള രണ്ടുപേര്‍ വന്നാല്‍ നിയമനത്തിന് ജനനത്തീയതി മാനദണ്ഡമാക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പ്രീതക്കായിരുന്നു യോഗ്യത.
എന്നാല്‍, സ്കൂള്‍ മാനേജരും ഹയര്‍ സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടറും ഇതൊന്നും പരിഗണിക്കാതെ 2016 മെയ് അഞ്ചിന് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചു. ഈ നിയമനത്തിന് ജൂലൈ 26ന് സര്‍ക്കാര്‍ അംഗീകാരം നല്കി. ഇതിനെതിരെ പ്രീത നല്കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: