തിരുവനന്തപുരം/ നെയ്യാറ്റിന്‍കര: യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന ഡിവൈഎസ്പി ബി.ഹരികുമാറിന് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയത് പോലീസ്.ഇതിനിടെ ജാമ്യത്തിനായി ഹരികുമാര്‍ കോടതിയെ സമീപിച്ചു.രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഡിവൈഎസ്പി തള്ളിയിട്ട് വാഹനം ഇടിച്ച് മരിച്ച സനലിന്റെ മരണകാരണം തലയോട്ടി പൊട്ടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വാരിയെല്ലും കൈയ്യും ഒടിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സനലിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. എസ്പി കെ.എം. ആന്റണിക്കാണ് അന്വേഷണ ചുമതല. ലൂക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചു. സുരേഷ്ഗോപി എംപി സനലിന്റെ വീട് സന്ദര്‍ശിച്ചു.
സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ പോലീസിനോട് നിര്‍ദേശിച്ചു. ആംബുലന്‍സില്‍ സനലുമായി ആശുപത്രിയില്‍ നിന്നിറങ്ങിയ പോലീസ് പോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേയ്ക്ക്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസുകാരന് ഡ്യൂട്ടി മാറാനായി പോയതെന്നാണ് വിശദീകരണം. മറ്റൊരു പോലീസുകാരന് വന്നശേഷമാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേയ്ക്ക് പോയത്. അപകടം നടന്ന് ഒന്നര മണിക്കൂറോളം വൈകിയാണ് സനലിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.
മെഡിക്കല്‍ കോളേജിലെത്തിയ പോലീസ് ആദ്യം ഡോക്ടറോട് പറഞ്ഞത് ആത്മഹത്യയാണെന്നായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് വാഹനം ഇടിച്ചതാണെന്ന് മാറ്റിപറഞ്ഞത്. മരണം സ്ഥിതീകരിച്ചതോട് പോലീസ് സ്ഥലം വിട്ടു. ഇതേ തുടര്‍ന്ന് അന്വേഷണ വിധേയമായി സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടശേഷം റൂറല്‍ എസ്പി അശോക് കുമാറിനെയും നെയ്യാറ്റിന്‍കര എസ്ഐയെയും വിളിച്ചതായാണ് വിവരം. അപകടശേഷം ഒരു മണിക്കൂറോളം ഹരികുമാറിന്റെ ഔദേ്യാഗിക മൊബൈല്‍ സജീവമായിരുന്നു. മരണം സ്ഥിരീകരിച്ചതായി പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ച ശേഷമാണ് ഡിവൈഎസ്പിയുടെ ഫോണുകള്‍ നിശ്ചലമായത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: