കണ്ണൂര്‍: നേത്രാവതി എക്സ്പ്രസ്സില്‍ കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗോവയില്‍ നിന്ന് കടത്തുകയായിരുന്ന ഗോവന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് ആളില്ലാത്ത നിലയില്‍ ഇന്നലെ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. റോയല്‍ സ്റ്റാഗിന്റെ പത്ത് കുപ്പികളാണ് പിടികൂടിയത്. ഒരുകുപ്പിക്ക് ആയിരം രൂപ വിലവരും. ആര്‍പിഎഫ് എസ്ഐമാരായ വി.സുമിത്ത്, എ.പി.ദീപക്, ഉദ്യോഗസ്ഥരായ പി.പി.ബിനീഷ്, എം.പ്രവീണ്‍, കെ.വി.മനോജ് കുമാര്‍, എം.റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: