ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥയെ വ്യാവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നു നോട്ട് നിരോധനം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.
ജനങ്ങളെ നികുതി അടയ്ക്കാന്‍ പ്രാപ്തരാക്കുക എന്നതും വിശാല ലക്ഷ്യമായിരുന്നു. ഇന്ന് നികുതി അടയ്ക്കലില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാന്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു ഇളക്കം ആവശ്യമായിരുന്നു. അതിന് കഴിഞ്ഞുവെന്നും നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: